ന്യൂദല്‍ഹി: ഇന്ത്യയുടെ ഉല്പാദന ബന്ധിത പ്രോത്സാഹന (പിഎല്‍ഐ) പദ്ധതികള്‍ ഉല്‍പ്പാദന മേഖലയെ ത്വരിതപ്പെടുത്തുന്നതില്‍ പരിവര്‍ത്തനാത്മകമായ പങ്ക് വഹിച്ചുകൊണ്ട് വ്യാവസായിക ഉല്‍പ്പാദനത്തിന്റെ ആഗോള കേന്ദ്രമാക്കി രാജ്യത്തെ മാറ്റി.
ഉല്പാദന ബന്ധിത പ്രോത്സാഹന (പിഎല്‍ഐ) പദ്ധതികള്‍ 1.28 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം സാധ്യമാക്കികൊണ്ട് 8.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കയറ്റുമതി 4 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു.
ഇത് 10.8 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനത്തിലേക്കും വില്‍പ്പനയിലേക്കും നയിക്കുകയും നമ്മുടെ നയത്തിന്റെ കാര്യമായ സ്വാധീനം പ്രകടമാക്കുകയും ചെയ്യുന്നു.
ഇലക്ട്രോണിക്സ് ഉല്‍പ്പാദന മേഖല പ്രത്യേകിച്ചും, ഗണ്യമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മേഖലയിലെ ആഭ്യന്തര ഉല്‍പ്പാദനം 2014 ലെ 1.9 ലക്ഷം കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 400% വര്‍ദ്ധിച്ച് 8.22 ലക്ഷം കോടി രൂപയായി.
ഇതില്‍ മൊബൈല്‍ ഫോണ്‍ മേഖലയും ഉള്‍പ്പെടുന്നു. ഈ മേഖലയില്‍ 2017 സാമ്പത്തിക വര്‍ഷത്തിനും 2022 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ നേരിട്ടുള്ള തൊഴിലുകളുടെ എണ്ണം മൂന്നിരട്ടിയിലധികം വര്‍ധിക്കുകയും ഇതിലൂടെ വനിതാ തൊഴിലാളികള്‍ക്ക് കാര്യമായി പ്രയോജനം ലഭിക്കുകയും ചെയ്തു.
പദ്ധതിക്ക് കീഴിലുള്ള 30,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കും കാര്യമായ നേട്ടമുണ്ടായി. ഇത് എപിഐകള്, വാക്സിനുകള്‍, ബയോസിമിലറുകള്‍, ബയോളജിക്സ് എന്നിവയുടെ ഉല്‍പ്പാദനത്തിലുള്ള ഇന്ത്യയുടെ കഴിവിനെ ശക്തിപ്പെടുത്തുകയും ലോകത്തിലെ മൂന്നാമത്തെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയെന്ന സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അതുപോലെ, എയര്‍കണ്ടീഷണറുകള്‍, എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കുള്ള പിഎല്‍ഐ പിന്തുണ, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഉരുക്ക് മേഖലയില്‍ ശ്രദ്ധേയമായ പരിവര്‍ത്തനം സംഭവിക്കുകയും 2014 മുതല്‍ ഉല്‍പ്പാദനം 70% വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയെ ഉരുക്ക് ഉല്‍പ്പന്നങ്ങളുടെ മൊത്ത കയറ്റുമതിക്കാരാക്കി മാറ്റുകയും ചെയ്തു. പിഎല്‍ ഐ പദ്ധതികളുടെ വിജയം പുതിയ മേഖലകളിലേക്കും വ്യാപിച്ചു. 2024 വര്‍ഷം ജൈവഉത്പന്ന നിര്‍മ്മാണത്തിനുള്ള പ്രോത്സാഹനങ്ങള്‍ക്കും ഇലക്ട്രിക്ക് വാഹനങ്ങളും അര്‍ദ്ധചാലകങ്ങളും പോലുള്ള നിര്‍മ്മാണ മേഖലകള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിട്ടിക്കല്‍ മിനറല്‍ മിഷന്റെ സമാരംഭത്തിനും സാക്ഷ്യം വഹിച്ചു.
വന്‍ തോതിലുള്ള നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിലൂടെയും പിഎല്‍ഐ പദ്ധതികള്‍ ഇന്ത്യയെ ആഗോള മൂല്യ ശൃംഖലയിലെ നിര്‍ണായക ഘടകമായി ഉയര്‍ത്തി. ശക്തമായ ഒരു ഉല്‍പ്പാദന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഈ ഉദ്യമങ്ങള്‍ അടിവരയിടുന്നു.
ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ സ്കീം, 40,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അതേസമയം തന്നെ സൗരോര്‍ജ്ജ ശേഷി 2014 മുതല്‍ 25 മടങ്ങ് വര്‍ദ്ധിച്ചത് ഇന്ത്യയുടെ ശുദ്ധമായ ഊര്‍ജ്ജ പ്രതിബദ്ധതയെ പ്രകടമാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തില്‍, തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി 20% വര്‍ദ്ധിച്ച് 2.97 ലക്ഷം കോടി രൂപയിലെത്തുകയും ഈ രംഗത്തെ മികച്ച അഞ്ച് ആഗോള കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: