കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവദിനങ്ങളില്‍ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു.
സിനിമാതാരം ശിവദ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എന്‍ മോഹനന്, പ്രസിഡന്റ് പി.യു. രാധാകൃഷ്ണന്, പബ്ലിസിറ്റി സബ് കമ്മറ്റി കണ്‍വീനര്‍ എം.എസ്. അശോകന്, സെക്യൂരിറ്റി ആന്‍ഡ് വെര്‍ച്വല്‍ ക്യൂ സബ് കമ്മറ്റി കണ്‍വീനര്‍ എന്‍.കെ. റെജി തുടങ്ങിയവര്‍ പങ്കെടുത്തു. 12 മുതല്‍ 23 വരെയാണ് നടതുറപ്പ് മഹോത്സവം.
ക്ഷേത്ര വെബ്സൈറ്റായ www.thiruvairanikkulamtemple.org വഴി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടുകളായ സൗപര്‍ണിക, കൈലാസം, തിരുവൈരാണിക്കുളം ജങ്ഷന് എന്നിവിടങ്ങളിലെ വെരിഫിക്കേഷന് കൗണ്ടറില്‍ ബുക്കിങ് രസീത് നല്കി ദര്‍ശന പാസ് വാങ്ങാവുന്നതാണ്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്തവര്‍ക്ക് സാധാരണ ക്യൂവിലൂടെ ദര്‍ശനം നടത്താം
പ്രതികരിക്കാൻ ഇവിടെ എഴുതുക: