ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ കോളനിവാഴ്ചക്കാലത്തെ നിയമങ്ങൾ ഇല്ലാതാക്കാനും ഇന്ത്യയുടെ നിയമ ചട്ടക്കൂട് നവീകരിക്കാനുമുള്ള ദൗത്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലഹരണപ്പെട്ട 7/12 സമ്പ്രദായം പോലുള്ള ഭൂനിയമങ്ങൾ, ഇ-ധാര പോലുള്ള കമ്പ്യൂട്ടറൈസ്ഡ് സംരംഭങ്ങളിലൂടെ അദ്ദേഹം പരിഷ്കരിച്ചു.
2014 മുതൽ, ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിന് കാലപ്പഴക്കം ചെന്ന 1500-ലധികം നിയമങ്ങൾ മോദി ഗവൺമെന്റ് റദ്ദാക്കി.
നൂറ്റാണ്ട് പഴക്കമുള്ള ഭാരതീയ ക്രിമിനൽ നിയമങ്ങൾക്ക് പകരം പുതിയ ബില്ലുകൾ, 1934ലെ എയർക്രാഫ്റ്റ് ആക്ടിന് പകരമുള്ള വായുയാൻ വിധായക് ബിൽ, നൂറ്റാണ്ട് പഴക്കമുള്ള കടൽ വഴിയുള്ള ചരക്ക് നീക്ക നിയമം 1925-ന് പകരമായി കടൽ വഴിയുള്ള ചരക്ക് നീക്ക ബിൽ എന്നിവ പാസാക്കുന്നതിന് 2024 സാക്ഷ്യം വഹിച്ചു.
2024-ൽ, ഇന്ത്യയുടെ നിയമ ചട്ടക്കൂട് നവീകരിക്കുന്നതിനും ആഗോള മാനദണ്ഡവുമായി യോജിപ്പിക്കുന്നതിനുമായി സുപ്രധാനമായ നിയമനിർമ്മാണ പരിഷ്കാരങ്ങൾ അവതരിപ്പിക്കുകയോ നടപ്പാക്കുകയോ ചെയ്തു. ഈ പരിഷ്കാരങ്ങൾ കപ്പൽനിർമ്മാണം, ബാങ്കിങ്, റെയിൽവേ, വ്യോമയാനം തുടങ്ങി വിവിധ മേഖലകളെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്നു.
പുതിയ ഭാരതീയ ക്രിമിനൽ നിയമങ്ങളിലൂടെ 77 വർഷങ്ങൾക്ക് ശേഷം, നീതി ഇപ്പോൾ പൂർണമായും ‘സ്വദേശി’ ആയി
● ഭാരതീയ സാക്ഷ്യ (രണ്ടാം) ബിൽ, 2023; ഭാരതീയ ന്യായ (രണ്ടാം) സംഹിത, 2023, ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിത, 2023 എന്നിവ 2023 ഡിസംബറിൽ പാസാക്കിയെങ്കിലും ഈ വർഷം 2024 ജൂൺ 1 മുതലാണു പ്രാബല്യത്തിൽ വന്നത്.
● കോളനിവാഴ്ചക്കാലത്തെ നിയമങ്ങളെ അടിസ്ഥാനമാക്കി ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യയുടെ നിയമവ്യവസ്ഥയെ സ്വദേശിവൽക്കരിക്കാനുള്ള നീക്കമായാണ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്.
● രാജ്യദ്രോഹ നിയമം പോലുള്ള കാലഹരണപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത നിലവിൽ വന്നു. ചരിത്രപരമായി ബ്രിട്ടീഷ് ഭരണകാലത്ത് വിയോജിപ്പുകളെ അടിച്ചമർത്താനാണ് ഈ നിയമം ഉപയോഗിച്ചിരുന്നത്.
● ഭാരതീയ സാക്ഷ്യ അധിനിയം, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി. ഇത് ഇലക്ട്രോണിക് തെളിവുകൾക്കുള്ള വ്യവസ്ഥകൾ ഉൾപ്പെടെയുള്ള തെളിവ് കൈകാര്യം ചെയ്യൽ ആധുനികവൽക്കരിക്കുന്നു.
● ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ആവിഷ്കരിച്ചു. ഇതിൽ പൊലീസ് കസ്റ്റഡി കാലയളവിലും കേസുകളിൽ സംശയിക്കുന്നവരെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവന്നു.
● പുതിയ നിയമങ്ങളുടെ ലക്ഷ്യം ജനങ്ങൾക്ക് ശിക്ഷയ്‌ക്കുപകരം നീതി നൽകുക എന്നതാണ്
പ്രധാന സവിശേഷതകൾ
* സീറോ എഫ്ഐആർ: അധികാരപരിധി പരിഗണിക്കാതെ ഏത് പോലീസ് സ്റ്റേഷനിലും എഫ്ഐആർ ഫയൽ ചെയ്യൽ
* ഇ-എഫ്ഐആർ: പോലീസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ എഫ്ഐആർ ഫയൽ ചെയ്യൽ
* ഭീകരവാദത്തിന്റെ നിർവചനം ‘പൊതുസമാധാനക്രമം തടസ്സപ്പെടുത്തുന്ന’ അല്ലെങ്കിൽ ‘രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന’ പ്രവൃത്തികൾ ഉൾപ്പെടുത്തുന്നു.
• ചെറിയ കുറ്റകൃത്യങ്ങളോടുള്ള രൂപാന്തരീകരണ സമീപനം – മോഷണം അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ പോലുള്ള ചെറിയ കുറ്റകൃത്യങ്ങൾക്ക്, സമൂഹത്തിന് പ്രയോജനം ലഭിക്കുന്ന തരത്തിൽ ‘സാമൂഹ്യ സേവനം’ ശിക്ഷയായി ആവിഷ്കരിച്ചു.
• ആൾക്കൂട്ട കൊലപാതകത്തിന് ജീവപര്യന്തം / വധശിക്ഷ വരെ ലഭിച്ചേക്കാം
• വഞ്ചനാപരമായ വിവാഹങ്ങൾക്ക് 10 വർഷം തടവു ശിക്ഷ ലഭിക്കാം
• പ്രായപൂർത്തിയാകാത്ത കുട്ടിയെ കൂട്ടബലാത്സംഗം – വധശിക്ഷ / ജീവപര്യന്തം
• വേശ്യാവൃത്തിക്കായി ഒരു കുട്ടിയെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക – 7-14 വർഷം തടവ്
• കുട്ടിയെ ഉപേക്ഷിക്കുന്നത്, 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്
വഖഫ് (ഭേദഗതി) ബിൽ, 2024
2024 ഓഗസ്റ്റ് 8 ന്, വഖഫ് ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വഖഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകൾ, വഖഫ് (ഭേദഗതി) ബിൽ, 2024, മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബിൽ, 2024 എന്നിവ ലോക്സഭയിൽ അവതരിപ്പിച്ചു.
● പ്രധാന സവിശേഷതകൾ:
• വഖഫ് സ്വത്തുക്കൾക്കായി കേന്ദ്രീകൃത പോർട്ടൽ സ്ഥാപിക്കും. ക്ലെയിമുകൾക്ക് ശരിയായ രേഖകൾ ആവശ്യമാക്കി.
• കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും മുസ്‌ലിങ്ങളല്ലാത്തവരെ ഉൾപ്പെടുത്താൻ ബിൽ നിർദേശിക്കുന്നു.
• ശരിയായ രേഖകൾ സൂക്ഷിക്കുന്നതിൽ പരാജയപ്പെടുകയോ വഖഫ് ഭൂമി കയ്യേറിയവരോ ആയ മുതവല്ലികളെ (ട്രസ്റ്റികൾ) നീക്കം ചെയ്യലും ഓഡിറ്റും ഈ ഭേദഗതി അവതരിപ്പിക്കുന്നു.
• ഗവൺമെന്റ് സ്വത്തുക്കൾ വഖഫാക്കി മാറ്റുന്നത് നിരോധിക്കുന്നു
പൊതുപരീക്ഷകളിലെ ക്രമക്കേടുകളോട് സഹിഷ്ണുതയില്ല
എൻ ഇ പി 2020-ലൂടെ വിദ്യാഭ്യാസത്തിൽ പരിവർത്തനാത്മക പരിഷ്‌കാരങ്ങൾ കൊണ്ടുവന്നശേഷം, പൊതു പരീക്ഷാ ബിൽ 2024- വഴി വിദ്യാഭ്യാസ നിലവാരം ഉയർത്താനും കഴിവ് അടിസ്ഥാനമാക്കിയുള്ള സംവിധാനം പ്രോത്സാഹിപ്പിക്കാനും ഇന്ത്യ ഇപ്പോൾ സജ്ജമാണ്. ഈ ബിൽ പൊതു പരീക്ഷകളിലെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും രാജ്യമെമ്പാടുമായി പൊതു പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ച, തട്ടിപ്പുകൾ എന്നീ പ്രശ്നങ്ങളെ ചെറുക്കുന്നതിനും ലക്ഷ്യമിടുന്നു.
പ്രധാന സവിശേഷതകൾ:
● പരീക്ഷാ അധികാരികളോ സേവനദാതാക്കളോ ഉൾപ്പെട്ട സംഘടിത കുറ്റകൃത്യങ്ങളിൽ ഭാഗമാകുന്ന കുറ്റവാളികൾക്ക് മൂന്ന് മുതൽ പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്.
● ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ ബിൽ ആയിരിക്കാം ഇത്. ഈ ബിൽ ഇന്ത്യയിലെ യുവാക്കൾക്കായി സമർപ്പിക്കപ്പെട്ടതാണ്. ഇത് പൊതു പരീക്ഷകളിൽ കൂടുതൽ സുതാര്യതയും നീതിയും വിശ്വാസ്യതയും ഉറപ്പാക്കുന്നു. യുവാക്കൾക്ക് അവരുടെ യഥാർത്ഥ പരിശ്രമങ്ങൾക്ക് ന്യായമായ പ്രതിഫലം ലഭിക്കുമെന്നും അവരുടെ ഭാവി സുരക്ഷിതമാക്കുമെന്നും ഇത് ഉറപ്പ് നൽകുന്നു.
ഭാരതീയ വായുയാൻ വിധേയക്, 2024
ഇന്ത്യയുടെ വ്യോമയാന മേഖല ശ്രദ്ധേയമായ വളർച്ചയ്‌ക്ക് സാക്ഷ്യം വഹിച്ചു. പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങൾ 2014-ലെ 74-ൽ നിന്ന് 2024-ൽ 157 എന്ന നിലയിൽ ഇരട്ടിയായി. 2047-ഓടെ 350-400 എന്ന ലക്ഷ്യത്തിലേക്കെത്താനാണു പദ്ധതിയിടുന്നത്. ഇന്ത്യൻ വ്യോമയാന കമ്പനികൾ ഗണ്യമായി വിമാനയാത്രകളുടെ എണ്ണം വർധിപ്പിച്ചതിന്റെ ഫലമായി കഴിഞ്ഞ ദശകത്തിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കിയതിൽ ഉഡാന്റെ ശ്രദ്ധേയമായ വിജയം പ്രതിഫലിക്കുന്നു. 2024-ൽ ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി.
2030ഓടെ 4 ശതകോടി ഡോളറിന്റെ എംആർഒ വ്യവസായവുമായി മുൻനിര വ്യോമയാന ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വ്യോമയാന മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ചുവടുവയ്‌പ്പാണ് ബിൽ.
● 1934-ലെ എയർക്രാഫ്റ്റ് ആക്റ്റിന് പകരമാണ് ഈ ബിൽ. നിയന്ത്രണ ചട്ടക്കൂട് നവീകരിക്കുന്നതിനും ഇന്ത്യയുടെ വ്യോമയാന മേഖലയുടെ സുസ്ഥിര വളർച്ച കൈവരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്‌പ്പാണിത്.
● നിർമാണത്തിൽ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിന് വിദേശ രാജ്യങ്ങൾ മുമ്പ് ചെയ്ത വിമാന രൂപകൽപ്പനകൾ അംഗീകരിക്കാനും സാക്ഷ്യപ്പെടുത്താനും ഇന്ത്യയെ അധികാരപ്പെടുത്തുന്ന ‘സ്റ്റേറ്റ് ഓഫ് ഡിസൈൻ’ എന്ന ആശയം ഇതാദ്യമായി ബിൽ അവതരിപ്പിക്കുന്നു. ഇതു വ്യോമയാന മേഖലയിൽ വ്യവസായ നടത്തിപ്പു സുഗമമാക്കും.
വ്യോമയാന വ്യവസായത്തിൽ ഇന്ത്യയെ പ്രമുഖ അറ്റകുറ്റപ്പണി, മൊത്തത്തിലുള്ള അഴിച്ചുപണി (എംആർഒ) കേന്ദ്രമായി മാറ്റുന്നതും ലക്ഷ്യമിടുന്നു.
കപ്പൽവ്യാപാര-സമുദ്ര മേഖലകളുമായി ബന്ധപ്പെട്ട ബില്ലുകൾ
ആണവ അന്തർവാഹിനികളും വിമാനവാഹിനിക്കപ്പലുകളും രൂപകൽപ്പന ചെയ്യാനും നിർമിക്കാനും കഴിവുള്ള ആഗോളതലത്തിലെ അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം, വ്യവസായത്തിന് അത്യന്താപേക്ഷിതമായ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും രാജ്യത്തിനുണ്ട്. നാവികരെ വിതരണം ചെയ്യുന്ന രാജ്യമെന്ന നിലയിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 10-12% വിഹിതമുണ്ട്. നേരേമറിച്ച്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ മുൻനിര കപ്പൽനിർമാണ രാജ്യങ്ങൾ പ്രായമേറിയ ജനസംഖ്യ എന്ന പ്രശ്നം നേരിടുകയാണ്. കപ്പൽനിർമാണം ശാരീരികശേഷി ആവശ്യപ്പെടുന്നതിനാൽ, ഈ മാറ്റം ഇന്ത്യയിലെ യുവതൊഴിലാളികൾക്ക് ചുവടുവയ്‌ക്കാനും നയിക്കാനുമുള്ള സവിശേഷ അവസരം നൽകുന്നു.
കപ്പൽ ഉടമസ്ഥത- കപ്പൽനിർമാണ മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, ഇനിപ്പറയുന്ന സമഗ്രമായ നിയമനിർമാണ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു:
1. തീരദേശ ഷിപ്പിങ് ബിൽ, 2024
● ലളിതമായ ലൈസൻസിങ്: തീരദേശ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് പൊതു വ്യാപാര ലൈസൻസിന്റെ ആവശ്യകത നീക്കം ചെയ്തതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്.
● തീരദേശ ഷിപ്പിങ്ങിനായി ദേശീയ വിവരസഞ്ചയം സൃഷ്ടിക്കൽ
● തീരദേശ വ്യാപാരം പ്രാഥമികമായി ഇന്ത്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതും അവർ പ്രവർത്തിപ്പിക്കുന്നതുമായ ഇന്ത്യൻ കപ്പലുകളാൽ നടത്തപ്പെടുന്നുവെന്ന് ഉറപ്പാക്കി, ദേശീയ സുരക്ഷയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നു.
● സമുദ്രമേഖലയിൽ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു.
2. കടൽ മാർഗമുള്ള ചരക്കുഗതാഗത ബിൽ, 2024
● നൂറ്റാണ്ടു പഴക്കമുള്ള 1925-ലെ കടൽമാർഗമുള്ള ചരക്ക് ഗതാഗത നിയമത്തിന് പകരമായാണ് ഈ നിയമം കൊണ്ടുവന്നത്.
● വാഹകർ ഇനി ഉയർന്ന നിലവാരത്തിലേക്ക് നയിക്കപ്പെടും. ചരക്ക് ഉടമകളുടെയും ഷിപ്പർമാരുടെയും സംരക്ഷണം നഷ്ടങ്ങൾ നികത്തും
● ഈ ബിൽ, ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ സമകാലിക ആഗോള സമ്പ്രദായങ്ങൾക്കും കടൽ ഗതാഗതത്തെ നിയന്ത്രിക്കുന്ന അന്താരാഷ്‌ട്ര കൺവെൻഷനുകൾക്കും അനുയോജ്യമാക്കുന്നു.
● അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ആഗോള സമുദ്രമേഖലയിൽ ഇന്ത്യയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും ഷിപ്പിങ് പ്രവർത്തനങ്ങളിൽ വിശ്വാസം വളർത്തുന്നതിനും വേണ്ടിയുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കാൻ ബിൽ ഗവണ്മെന്റിനെ അധികാരപ്പെടുത്തുന്നു.
● സമുദ്രഗതാഗതത്തിലെ കാര്യക്ഷമത, നിയമപരമായ വ്യക്തത, സുരക്ഷ എന്നിവ ബിൽ വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ വ്യാപാര അഭിലാഷങ്ങളെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.
3. കപ്പൽ ചരക്കുകളുടെ വിശദമായ വിവരണത്തിനുള്ള ബിൽ, 2024 (ബിൽസ് ഓഫ് ലേഡിങ് ബിൽ)
● ചട്ടങ്ങൾ ലഘൂകരിക്കാനും എളുപ്പത്തിൽ മനസ്സിലാക്കാനുമായി, കപ്പൽ ചരക്കുകളുടെ വിശദമായ വിവരണത്തിനുള്ള 1856-ലെ നിയമം റദ്ദാക്കാനും പുനരാവിഷ്കരിക്കാനും ഇത് ശ്രമിക്കുന്നു.
● ഈ ബിൽ കപ്പലിലുള്ള സാധനങ്ങളുടെ നിർണായക തെളിവാണെന്ന് നിയമം പറയുന്നു. ബില്ലിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് കേന്ദ്രഗവണ്മെന്റിന് നിർദേശങ്ങൾ നൽകാമെന്നും ബിൽ കൂട്ടിച്ചേർക്കുന്നു.
മർച്ചന്റ് ഷിപ്പിങ് ബിൽ 2024-ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ചട്ടങ്ങൾ പാലിക്കൽ ഭാരം കുറയ്‌ക്കുക, കപ്പൽച്ചുങ്കം വർധിപ്പിക്കുക, സമുദ്രസഞ്ചാരികളുടെ ക്ഷേമം മെച്ചപ്പെടുത്തുക, സമുദ്രസുരക്ഷ വർധിപ്പിക്കുക, സമുദ്ര മലിനീകരണം തടയുക, ഇന്ത്യയുടെ അന്താരാഷ്‌ട്ര കടമകൾ നടപ്പാക്കുക, സുതാര്യതയും വ്യവസായം സുഗമമാക്കലും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബിൽ ലക്ഷ്യമിടുന്നത്.
സാമ്പത്തിക വളർച്ചയെ നയിക്കുന്നതിനുള്ള താക്കോലായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന തടസ്സമില്ലാത്ത കണക്റ്റിവിറ്റിയോടെ ഇന്ത്യ ഗതാഗത വിപ്ലവത്തിന്റെ വക്കിലാണ്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പൊതുഗതാഗത പരിഷ്‌കാരങ്ങളെ സംബന്ധിച്ച് സുപ്രധാന വർഷമാണ് 2024.
റെയിൽവേ (ഭേദഗതി) ബിൽ 2024
ഇന്ത്യൻ റെയിൽവേ ബ്രോഡ്‌ഗേജ് ശൃംഖലയുടെ 97% വൈദ്യുതവൽക്കരിച്ചു. 2024-25 ഓടെ സമ്പൂർണ വൈദ്യുതവൽക്കരണത്തിലേക്ക് അതിവേഗം മുന്നേറുന്നു. 105 വർഷം പഴക്കമുള്ള നിർമിതിക്കു പകരമായി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പുതിയ പാമ്പൻ പാലം പൂർത്തിയായി. 102 വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ പ്രവർത്തനക്ഷമമായതിനാൽ (സെപ്റ്റംബർ 2024 വരെ), യാത്രക്കാരുടെ അനുഭവം റെയിൽവേ നിരന്തരം പുനർനിർവചിക്കുകയാണ്. പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും റെയിൽവേ സോണിന് കൂടുതൽ സ്വയംഭരണാവകാശം നൽകുന്നതിനുമാണ് ബിൽ അവതരിപ്പിച്ചത്.
* റെയിൽവേ സോണുകൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകുന്നു, ബജറ്റുകൾ, അടിസ്ഥാനസൗകര്യങ്ങൾ, നിയമനം എന്നിവ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കുന്നു
* 1905-ലെ ഇന്ത്യൻ റെയിൽവേ ബോർഡ് ആക്റ്റിൽ നിന്നുള്ള വ്യവസ്ഥകൾ 1989-ലെ റെയിൽവേ ആക്റ്റിലേക്ക് ലയിപ്പിക്കുന്നതിലൂടെ, ബിൽ ഇന്ത്യൻ റെയിൽവേയെ നിയന്ത്രിക്കുന്ന നിയമപരമായ ഘടനയെ ലളിതമാക്കുന്നു.
* സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ ദ്രുതഗതിയിലുള്ള വികസനത്തിനും നിർണായകമായ അടിസ്ഥാനസൗകര്യ പദ്ധതികൾക്കും വ്യവസ്ഥകളുണ്ട്.
* റെയിൽവേ ബോർഡിന്റെ ഭരണഘടനയും ഘടനയും കാര്യക്ഷമമാക്കാനും അതുവഴി റെയിൽവേ പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിക്കാനുമാണ് ഈ മാറ്റങ്ങൾ ഉദ്ദേശിക്കുന്നത്.
ജമ്മു കശ്മീർ തദ്ദേശ സ്ഥാപന നിയമ (ഭേദഗതി) ബിൽ, 2024
അനുച്ഛേദം 370 റദ്ദാക്കൽ ജമ്മു കശ്മീരിനെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും തുല്യമാക്കി. വിവിധ പദ്ധതികളും പരിപാടികളും നേരിട്ട് നടപ്പിലാക്കാൻ കേന്ദ്രഗവണ്മെന്റിന് ഇപ്പോൾ അധികാരമുണ്ട്. ജമ്മു കശ്മീരിന് ബാധകമായ 890 നിയമങ്ങൾ കൊണ്ടുവരികയും, 205 സംസ്ഥാന നിയമങ്ങൾ റദ്ദാക്കുകയും, 129 നിയമങ്ങൾ പരിഷ്കരിക്കുകയും ചെയ്തതോടെ ഒടുവിൽ നീതി കൈവന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പഹാഡി സംസാരിക്കുന്നവർക്കും ആദ്യമായി സംവരണം അനുവദിച്ചു. സമീപകാല തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തി എന്നതു മാത്രമല്ല, താഴ്‌വരയിൽ ജനാധിപത്യവും സ്വാതന്ത്ര്യവും തിരിച്ചെത്തിയതായാണു വിലയിരുത്തുന്നത്. ജമ്മു കശ്മീർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമ (ഭേദഗതി) ബിൽ, 2024 തദ്ദേശ സ്ഥാപനങ്ങളിലെ സംവരണത്തിന് കൂടുതൽ ഉത്തേജനം പകരുന്നു.
● ജമ്മു കശ്മീർ തദ്ദേശ സ്ഥാപന നിയമ (ഭേദഗതി) ബിൽ, 2024, ജമ്മു കശ്മീരിലെ മുമ്പു ബാധകമായ മൂന്ന് നിയമങ്ങൾ ഭേദഗതി ചെയ്യുന്നു: ജമ്മു കശ്മീർ പഞ്ചായത്തി രാജ് നിയമം, 1989; ജമ്മു കശ്മീർ മുനിസിപ്പൽ ആക്റ്റ്, 2000; ജമ്മു കശ്മീർ മുനിസിപ്പൽ കോർപ്പറേഷൻ ആക്റ്റ്, 2000.
● ഭരണഘടനയുടെ അനുച്ഛേദം 243D, 243T എന്നിവയുമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയമങ്ങൾ പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് ഭേദഗതികൾ ശ്രമിക്കുന്നത്.
● പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുനിസിപ്പൽ കോർപ്പറേഷനുകളിലും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) ബിൽ സംവരണം വ്യാപിപ്പിച്ചു. കൂടാതെ, 33% വനിതാ സംവരണം ബാധകമാക്കി.
ബാങ്കിങ് നിയമ (ഭേദഗതി) ബിൽ, 2024
2024ൽ ഇന്ത്യയുടെ ബാങ്കിങ് സംവിധാനം ശ്രദ്ധേയമായ പുനരുജ്ജീവനവും കരുത്തും പ്രകടമാക്കി. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 2018 മാർച്ചിലെ 14.58 ശതമാനത്തിൽ നിന്ന് 2024 സെപ്റ്റംബറിൽ 3.12 ശതമാനമായി കുറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകൾ അവരുടെ എക്കാലത്തെയും ഉയർന്ന മൊത്ത അറ്റാദായം 1.41 ലക്ഷം കോടി രൂപ നേടി. മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് തുടർച്ചയായ രണ്ടാം വർഷവും ഗ്ലോബൽ ഫിനാൻസിന്റെ സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡ്സ് 2024, എ പ്ലസ് റേറ്റിങ് നൽകി. ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്തുകയും നിക്ഷേപകരുടെ സംരക്ഷണം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ബാങ്കിങ് നിയമ (ഭേദഗതി) ബിൽ 2024-ന്റെ ലക്ഷ്യം
● അക്കൗണ്ട് ഉടമകളെ അവരുടെ ബാങ്ക് അക്കൗണ്ടുകൾക്കോ സ്ഥിര നിക്ഷേപങ്ങൾക്കോ വേണ്ടി നാല് വ്യക്തികളെ വരെ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കുന്നതാണ് ബില്ലിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്
● ക്ലെയിം ചെയ്യപ്പെടാത്ത ഡിവിഡന്റുകളും ഓഹരികളും പലിശയും ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിലേക്ക് (IEPF) കൈമാറാൻ ബിൽ നിർദേശിക്കുന്നു; ഈ തുകകൾ പിന്നീട് ക്ലെയിം ചെയ്യാൻ വ്യക്തികളെ പ്രാപ്തരാക്കുന്നു.
● ഇന്ത്യയുടെ ബാങ്കിങ് രംഗത്ത് സുപ്രധാന പങ്ക് വഹിക്കുന്ന സഹകരണ ബാങ്കുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഭേദഗതികൾ.
ശക്തമായ ജനാധിപത്യത്തിനായി തെരഞ്ഞെടുപ്പു ചക്രങ്ങൾ സമന്വയിപ്പിക്കൽ
ലോക്സഭയിലേക്കും സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സംവിധാനം പ്രാബല്യത്തിൽ വരുത്തുന്നതിനായി ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം) ഭേദഗതി ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബില്ലും അവതരിപ്പിച്ചു.
· 82എ (ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ്) എന്ന പുതിയ അനുച്ഛേദം ഉൾപ്പെടുത്താനും പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും സഭകളുടെ കാലാവധി സംബന്ധിച്ച് അനുച്ഛേദം 83, 172, 327 എന്നിവ ഭേദഗതി ചെയ്യാനും ലക്ഷ്യമിട്ടാണ് ബിൽ അവതരിപ്പിച്ചത്.
· പ്രധാന സവിശേഷതകൾ:
o നിയമം നടപ്പാക്കിയ ശേഷം ആദ്യമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ സഭകളിലേക്കുള്ള ആദ്യത്തെ സമ്മേളനത്തിനുള്ള ‘നിശ്ചയിച്ച തീയതി’ വിജ്ഞാപനം രാഷ്‌ട്രപതി പുറപ്പെടുവിക്കും.
o രാഷ്‌ട്രപതി നിശ്ചയിച്ച തീയതി മുതൽ അഞ്ച് വർഷത്തേക്കായിരിക്കും ലോക്‌സഭയുടെ കാലാവധി. ലോക്‌സഭയുടെ കാലാവധി ആരംഭിച്ചതിന് ശേഷം രൂപീകരിക്കപ്പെടുന്ന നിയമസഭകളിലെ ഭരണസമിതികളുടെ കാലാവധിയും ലോക്‌സഭയുടെ അഞ്ച് വർഷ കാലാവധി അവസാനിക്കുന്നതിനൊപ്പം കാലഹരണപ്പെടും.
o ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഭാവിയിലെ പൊതുതെരഞ്ഞെടുപ്പുകൾ ഒരേസമയം നടക്കും.
o ലോക്‌സഭയോ, ഏതെങ്കിലും നിയമസഭയോ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാൽ പുതിയ ഗവണ്മെന്റിനും സഭയ്‌ക്കും ശേഷിക്കുന്ന കാലാവധി വരെ മാത്രമാകും അധികാരത്തിൽ തുടരാൻ കഴിയുക.
· പ്രധാന നേട്ടങ്ങൾ
o വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭരണത്തിലെ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നു.
o തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് കാരണമുണ്ടാകുന്ന തടസ്സങ്ങൾ കുറയും.
o വിവിധ സ്ഥലങ്ങളിൽ ഇടയ്‌ക്കിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടതിന്റെ ആവശ്യകത കുറയ്‌ക്കാൻ സഹായിക്കും.
o പ്രാദേശിക വിഷയങ്ങളും ശ്രദ്ധാകേന്ദ്രങ്ങളും ഉയർത്തിക്കാട്ടുന്നതിലൂടെ പ്രാദേശിക രാഷ്‌ട്രീയ പാർട്ടികളുടെ പ്രസക്തി സംരക്ഷിക്കപ്പെടുന്നു.
o വ്യത്യസ്ത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടുത്തി, രാഷ്‌ട്രീയ അവസരങ്ങൾ വർധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
o തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പകരം വോട്ടർമാരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ രാഷ്‌ട്രീയ പാർട്ടികളെ അനുവദിച്ച്, ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
o ഒന്നിലധികം തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകൾ വെട്ടിക്കുറച്ച് സാമ്പത്തിക ഭാരം കുറയ്‌ക്കുന്നതിന് സഹായിക്കുന്നു.
· ഹ്രസ്വപശ്ചാത്തലം:
o 1951-52, 1957, 1962, 1967 വർഷങ്ങളിൽ ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തി. എന്നിരുന്നാലും, 1968-ലും 1969-ലും ചില നിയമസഭകൾ അകാലത്തിൽ പിരിച്ചുവിട്ടതിനാൽ ഈ ചക്രം തടസ്സപ്പെട്ടു.
‘തെരഞ്ഞെടുപ്പ് നിയമങ്ങളുടെ പരിഷ്‌കരണ’ത്തെക്കുറിച്ചുള്ള നിയമ കമ്മീഷന്റെ 170-ാമത് റിപ്പോർട്ട്, സംസ്ഥാന നിയമസഭകളിലേക്ക് പ്രത്യേക തെരഞ്ഞെടുപ്പുകൾ ഒഴിവാക്കി, ഒരേസമയം തെരഞ്ഞെടുപ്പ് പൊതുരീതിയായിരിക്കണമെന്ന് നിർദേശിച്ചു. ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും അഞ്ച് വർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും നിർദേശിച്ചു.
o ഉദ്യോഗസ്ഥകാര്യ, പൊതുആവലാതി, നിയമ, നീതി വകുപ്പുകളുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അതിന്റെ 79-ാമത് റിപ്പോർട്ടിൽ ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത പരിശോധിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ ആവർത്തനം കുറയ്‌ക്കുന്നതിന് ബദൽ, പ്രായോഗിക മാർഗങ്ങളുടെ ആവശ്യകതയും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
o വർധിച്ചുവരുന്ന ചെലവുകൾ, സമയ പരിമിതികൾ, തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയതുമൂലം ഉണ്ടാകുന്ന തടസങ്ങൾ എന്നിവയാൽ, ഒരേസമയം തെരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണ്. ഇതിലൂടെ പൊതു സേവനങ്ങൾ, വികസന പരിപാടികൾ, തെരഞ്ഞെടുപ്പ് ചുമതലകൾക്കായി വിന്യസിക്കേണ്ടിവരുന്ന ഉദ്യോഗസ്ഥരുടെ എണ്ണം എന്നിവ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് കുറയും.
o ഈ വിഷയങ്ങൾ പഠിക്കാനും പരിശോധിക്കാനും 2023 സെപ്റ്റംബർ 2-ന് ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. സമിതി 2024 മാർച്ച് 14 ന് സമർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: