ഗാസിയാബാദ് ; ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വിണ്ടു കീറിയ ഭൂമിക്കടിയിൽ നിന്ന് ശിവലിംഗം കണ്ടെത്തി . ഗാസിയാബാദിലെ മുസ്സൂറി പോലീസ് സ്റ്റേഷൻ പരിധിയിലെ മുബാരിക്പൂർ ദസ്‌ന ഗ്രാമത്തിലാണ് സംഭവം.
മഴയ്‌ക്കിടെ പാടത്ത് ശക്തമായ ഇടിമിന്നൽ ഏറ്റിരുന്നു. പിന്നാലെ വയലിൽ 10 അടി താഴ്ചയുള്ള ഗർത്തം രൂപപ്പെട്ടു. കന്നുകാലികളുമായി എത്തിയ ഗ്രാമവാസികളാണ് ഇതിനുള്ളിൽ ശിവലിംഗം കണ്ടെത്തിയത് . സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി .
വയലിൽ നിന്ന് ശിവലിംഗം മാറ്റി സമീപത്തെ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും വലിയ തോതിൽ ഇവിടെ ആരാധനയ്‌ക്കായി എത്തുന്നുണ്ട് . ഇവിടെ വലിയൊരു ശിവക്ഷേത്രം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: