മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എയുടെ തോക്കിനായുള്ള അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചു.പിവി അന്‍വറിന് തോക്ക് ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ത്ത്് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കലാപഹ്വനം നടത്തി എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ ഉളളത്.
ഒരു നിലയ്‌ക്കും ലൈസന്‍സ് കിട്ടരുതെന്നാണ് പി ശശിയുടെ ആവശ്യമെന്നും കോടതിയില്‍ പോകുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടിയായിരുന്നു പിവി അന്‍വര്‍ തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കിയത്.
നാല് മാസം മുന്‍പാണ് ജില്ലാ കളക്ടര്‍ക്ക് പി വി അന്‍വര്‍ തോക്കിനായി അപേക്ഷ നല്‍കിയത്. എംആര്‍ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് എതിരായതോടെ ലൈസന്‍സ് ലഭിക്കില്ലെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: