തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്ക ഗാന്ധിയും ജയിച്ചത് തീവ്രവാദികളുടെ കൂടി വോട്ട് വാങ്ങിയാണെന്ന് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ. ഇക്കുറി വയനാട്ടിലെ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്ക് വോട്ട് ചെയ്യുമെന്ന് എസ് ഡിപിഐ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയാണ് എസ് ഡിപിഐ. ഇത് കണക്കിലെടുത്താണ് നിതീഷ് റാണെയുടെ പ്രഖ്യാപനം.
നിതീഷ് റാണെയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നിരുന്നു. കേരളത്തെ മിനി പാകിസ്ഥാന് എന്ന് വിളിച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന മിനി പാകിസ്ഥാന് വിളി പോലുള്ള പ്രസ്താവനകളോട് യോജിപ്പില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേ സമയം കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ അരാജകത്വമാണ് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തെ മിനി പാകിസ്ഥാന് എന്ന് വിളിച്ചതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ച് പിന്നീട് നിതീഷ് റാണെ രംഗത്തെത്തിയിരുന്നു. ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ എങ്ങിനെയാണോ പരിഗണിക്കപ്പെടുന്നത് അതുപോലെയാണ് കേരളത്തിലും എന്നതിനാലാണ് കേരളത്തെ മിനി പാകിസ്ഥാന് എന്ന് വിളിച്ചതെന്നാണ് നിതീഷ് റാണെയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: