ന്യൂഡൽഹി : ഡൽഹിക്ക് പിന്നാലെ മുംബൈയിലും അനധികൃത ബംഗ്ലാദേശി പൗരന്മാർക്കെതിരെ നടപടി കർശനമാക്കുന്നു . ബംഗ്ലാദേശി നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് 195 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 278 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുംബൈ പോലീസ് ജോയിൻ്റ് കമ്മീഷണർ (ലോ ആൻഡ് ഓർഡർ) സത്യനാരായണ ചൗധരി പറഞ്ഞു. നിയമനടപടികൾ പൂർത്തിയാക്കി 50 ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി.
കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെയാണ് 50 ബംഗ്ലാദേശി പൗരന്മാരെ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. . ബംഗ്ലാദേശി പൗരന്മാർ മുംബൈയിൽ വാടകയ്‌ക്ക് താമസിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ വീട് വാടകയ്‌ക്ക് നൽകുന്നതിന് മുമ്പ് വാടകക്കാരെ കുറിച്ച് പോലീസിന് വിവരം നൽകണമെന്ന് വീട്ടുടമകൾക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സഹകരിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും സത്യനാരായണ ചൗധരി മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാത്രി ഘട്‌കോപ്പർ പോലീസ് അനധികൃതമായി താമസിക്കുന്ന മൂന്ന് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു.
ഷക്കീൽ യാറുൽ ഷെയ്ഖ്, ആലം അലാവുദ്ദീൻ ഷെയ്ഖ്, റാസൽ അക്ബർ ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ ബംഗ്ലാദേശികൾ പൻവേലിലാണ് താമസിച്ചിരുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: