മൊറാദാബാദ് ; 44 വർഷമായി അടച്ചിട്ടിരുന്ന ഗൗരി ശങ്കർ ക്ഷേത്രം തകർന്ന നിലയിൽ മൊറാദാബാദിൽ കണ്ടെത്തി. ശിവലിംഗം , മഹാഗണപതി, പാർവതീ ദേവി, നന്ദി , കാർത്തികേയ വിഗ്രഹങ്ങളും തകർന്ന നിലയിൽ കണ്ടെത്തി.
മൊറാദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സംഘമെത്തിയാണ് ക്ഷേത്രം തുറന്ന് ശുചീകരിച്ചത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്തുണ്ടായിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ ചേർന്നാണ് ക്ഷേത്രം വൃത്തിയാക്കിയത് .ഏറെ വർഷങ്ങളായി അടച്ചിട്ടിരിക്കുന്നതിനാൽ ക്ഷേത്രത്തിന്റെ സ്ഥിതി വളരെ മോശമാണെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ പറഞ്ഞു.
മൊറാദാബാദിലെ നാഗ്ഫാനി പ്രദേശത്തെ ജബ്ബു നല പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1980 ഓഗസ്റ്റ് 13 ന് മൊറാദാബാദിലെ ഈദ്ഗാഹിൽ നമസ്‌കാരത്തിനിടെ ഒരു പന്നി പ്രവേശിച്ചു. ഇതിന് പിന്നാലെ ഒരു കൂട്ടം മുസ്ലീം മതമൗലികവാദികൾ കലാപം സൃഷ്ടിച്ചു. ഈ കലാപത്തിൽ 84 പേർ മരിച്ചു. ഇതേ കലാപത്തിലാണ് ഗൗരിശങ്കർ ക്ഷേത്രത്തിലെ പൂജാരിയെയും മതമൗലികവാദികൾ കൊലപ്പെടുത്തിയത്.
അന്നുമുതൽ ഈ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ 44 വർഷങ്ങൾക്ക് ശേഷം, മരിച്ച പുരോഹിതന്റെ ചെറുമകൻ മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റിന് ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് ക്ഷേത്രം തുറന്ന് ശുചീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: