Entertainment

ദോശ ദോശ’; കീർത്തി സുരേഷിനെ ദോശയെന്ന് വിളിച്ച് പരിഹസിച്ച് പാപ്പരാസികൾ; കിടിലൻ മറുപടി നൽകി താരം

Published by

മുംബൈ: സിനിമയിൽ ഏറെ തിരക്കുള്ള താരമാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലുമായി ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ ആണ് താരം ചെയ്ത് തീർത്തത്. ഇപ്പോഴിതാ ബോളിവുഡിലും ചുവടുറപ്പിച്ചിരിക്കുകയാണ് താരം. അറ്റ്‌ലിയുടെ തമിഴ്ചിത്രമായ തെറിയുടെ ഹിന്ദി പതിപ്പായ ബേബി ജോണാണ് കീർത്തിയുടെ ആദ്യ ബോളിവുഡ് സിനിമ. ഇക്കഴിഞ്ഞ 25 ന് പുറത്തിറങ്ങിയ ചിത്രത്തിന് വലിയ പ്രേഷക പ്രീതിയാണ് ലഭിക്കുന്നത്.

 

ബേബി ജോണിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു കീർത്തിയുടെ വിവാഹം. വൻ ആഘോഷത്തോടെ നടന്ന വിവാഹത്തിന് പിന്നാലെ തന്നെ താരം സിനിമയുടെ പ്രമോഷൻ വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ പാപ്പരാസികളിൽ നിന്നും താരത്തിന് നേരിടേണ്ടിവന്ന പരിഹാസവും അതിന് താരം നൽകിയ മറുപടിയുമാണ് വാർത്തയാകുന്നത്.

 

വെള്ളിയാഴ്ച രാത്രി മുംബൈയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു താരം. വാഹനത്തിൽ നിന്നു ഇറങ്ങിയ താരത്തെ കാത്ത് ആരാധകർ ഹോട്ടലിന് മുൻപിൽ നിന്നിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ കീർത്തിയെ കൃതി കൃതി എന്നായിരുന്നു ആളുകൾ വിളിച്ചത്. ഇത് താരം തിരുത്തി. താൻ കൃതി അല്ലെന്നും കീർത്തി ആണെന്നും ആയിരുന്നു താരത്തിന്റെ മറുപടി. ഇതിന് പിന്നാലെ ഫോട്ടോൾക്ക് പോസ് ചെയ്ത താരത്തെ പിന്നീട് ദോശ എന്ന് വിളിച്ച് ഇവർ കളിയാക്കുകയായിരുന്നു.

 

ഇതിൽ അപ്പോൾ തന്നെ കീർത്തി അതൃപ്തി പ്രകടിപ്പിച്ചു. താൻ കീർത്തി ദോശ അല്ലെന്നും, കീർത്തി സുരേഷ് ആണെന്നുമായിരുന്നു താരത്തിന്റെ മറുപടി. ദോശ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം ആണെന്നും താരം പറഞ്ഞുവച്ചു. ഇതിന് ശേഷം ഇവിടെ നിന്നും അകത്തേയ്‌ക്ക് അതിവേഗത്തിൽ താരം നടന്ന് പോകുകയായിരുന്നു.

 

അടുത്തിടെ ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇഷ്ട ഭക്ഷണം ദോശയാണെന്ന് കീർത്തി പറഞ്ഞിരുന്നു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും ചെയ്തു. ഇത് കണ്ടാണ് ആളുകൾ കീർത്തിയെ പരിഹസിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by