കോഴിക്കോട്: നാല് സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന മാരത്തണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത് പ്രോകാം സ്ലാം സ്വന്തമാക്കി ദമ്പതികള്‍. ആലപ്പുഴ സ്വദേശി വൈദ്യനാഥന്‍ മഹാദേവനും ഭാര്യ ജ്യോതി വൈദ്യനാഥനുമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ജനുവരിയില്‍ മുംബൈയില്‍ നടന്ന 42.4 കിലോമീറ്റര്‍, ഏപ്രിലില്‍ ബാംഗ്ലൂരില്‍ നടന്ന 10 കിലോമീറ്റര്‍, ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടന്ന 21.1 കിലോമീറ്റര്‍, കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയില്‍ നടന്ന ടാറ്റാ സ്റ്റീല്‍ വേള്‍ഡ് മാരത്താണ് 25 കിലോമീറ്റര്‍ എന്നീ ഇനങ്ങളില്‍ പങ്കെടുത്താണ് ഈ അംഗീകാരം നേടിയത്. ഒക്ടോബറില്‍ ഗോവയില്‍ നടന്ന അയണ്‍ മാന്‍ ചാമ്പ്യന്‍ഷിപ്പിലും ഇരുവരും പങ്കെടുത്തിരുന്നു.
നീന്തല്‍ വിദഗ്ധയായ ജ്യോതി വൈദ്യനാഥന്‍ ഗോവ, ആലുവ എന്നിവിടങ്ങളില്‍ മൂന്ന്, ആറ് കിലോമീറ്റര്‍ ദൂരങ്ങത്തിില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. വൈദ്യനാഥന്‍ മഹാദേവന്‍ ആലപ്പുഴ എസ്ഡിവി ഇംഗ്ലീഷ് മീഡിയം സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും അതേ വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന ഗിരിജ മഹാദേവന്റെ മകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: