കൊല്ലം: കുണ്ടറയില്‍ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പ്രതിയെ ജമ്മുകാശ്മീരില്‍ നിന്ന് പിടികൂടി. പടപ്പക്കര സ്വദേശി അഖിലിനെയാണ് പിടികൂടിയത്. ശ്രീനഗറില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ നാല് മാസത്തിന് ശേഷമാണ് പിടികൂടിയത്. കുണ്ടറ സിഐ വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അഖിലിനെ ശ്രീനഗറില്‍ എത്തി കസ്റ്റഡിയിലെടുത്തത്.
ശ്രീനഗറില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു അഖില്‍.കേരളത്തില്‍ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലെ പൊലീസിനും പ്രതിയെക്കുറിച്ച് വിവരങ്ങള്‍ കുണ്ടറ പൊലീസ് കൈമാറിയിരുന്നു.ശ്രീനഗറില്‍ താമസിക്കുന്ന മലയാളിയാണ് മാധ്യമ വാര്‍ത്തകള്‍ കണ്ട് ഇയാളെ കുറിച്ച് കുണ്ടറ പൊലീസിന് വിവരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: