തൃശൂര്‍: യുവാവിനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് പണവും സ്വര്‍ണ മാലയും മൊബൈല്‍ഫോണും മറ്റ് വസ്തുക്കളും തട്ടിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ പിടിയില്‍. വലപ്പാട് ബീച്ച് ഇയ്യാനി ഹിമ ( 25), കരയാമുട്ടം ചിക്കവയലില്‍ സ്വാതി (28), ചാമക്കാല ഷിബിന്‍ നൗഷാദ് എന്നിവരാണ് പിടിയിലായത്. കേസില്‍ മറ്റൊരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡിസംബര്‍ 23 ന് രാത്രി 9 മണിയോടൊണ് നാട്ടിക ബീച്ച് സ്വദേശി യുവാവിനെ തൃപ്രയാറുള്ള അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇവര്‍ വിളിച്ചുവരുത്തിയത്. യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കഴുത്തില്‍ കിടന്ന സ്വര്‍ണ മാലയും തട്ടിയെടുക്കുകയായിരുന്നു.
കവര്‍ന്ന സാധനങ്ങള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് യുവാവ് വീണ്ടും പ്രതികളെ സമീപിച്ചെങ്കിലും വീണ്ടും മര്‍ദ്ദനമേറ്റു, ഇതു സംബന്ധിച്ച് യുവാവ് നല്‍കിയ പരാതിയില്‍ വലപ്പാട് പൊലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: