India

ഇനി മരണം വരെ സനാതനവിശ്വാസികൾ : ഒന്നും രണ്ടുമല്ല 650 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതത്തിലേയ്‌ക്ക്

Published by

റായ്പൂർ : ഛത്തീസ്ഗഡിൽ 650 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു. സക്തി നഗരത്തിൽ പ്രബൽ പ്രതാപ് സിംഗ് ജൂഡോ നടത്തിയ ഹിന്ദു സമ്മേളനത്തിലാണ് ഇത്രയേറെ പേർ ഹിന്ദുമതം സ്വീകരിച്ചത് .

സാധ്വി പ്രജ്ഞയടക്കം നിരവധി ഹിന്ദു സന്യാസിമാർ ഈ പരിപാടിയിൽ പങ്കെടുത്തു. ഗംഗാജലം നൽകി സ്വീകരിച്ച്, ഹവനം അടക്കമുള്ള ചടങ്ങുകളിലും പങ്കെടുപ്പിച്ചാണ് ഇവരെ സനാതനധർമ്മത്തിലേയ്‌ക്ക് എത്തിച്ചത് .

‘ സനാതന സംസ്കാരം ഏറ്റവും വലിയ ഭീഷണി നേരിടുന്നത് കപട ഹിന്ദുക്കളിൽ നിന്നാണ്. വഞ്ചനാപരമായ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയും സ്ലീപ്പർ സെല്ലുകളെപ്പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. അവരെ തുറന്നുകാട്ടുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.‘ – പ്രബൽ പ്രതാപ് സിംഗ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by