തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഐഎഎസ് പോരിനിടെ വിവരാവകാശ നിയമം വഴി നിര്‍ണായക വിവരം പുറത്തുവന്നു. സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് 2023 ജനുവരി മുതല്‍ 2024 നവംബര്‍ വരെ ഉള്ള കാലയളവില്‍ 190 ദിവസം മാത്രമാണ് ജോലിക്ക് ഹാജരായതെന്ന വിവരമാണ് തിരുവനന്തപുരം സ്വദേശിയായ വിനോദ് നാരായണന് വിവരാവകാശ അപേക്ഷ വഴി ലഭ്യമായ വിവരം. ഇല്ലാത്ത ഡ്യൂട്ടി രേഖപ്പെടുത്തി ഓഫീസില്‍നിന്ന് വിട്ടുനിന്നു എന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. പത്തില്‍ കൂടുതല്‍ ദിവസം ഹാജര്‍ രേഖപ്പെടുത്തിയിരിക്കുന്നത് 5 മാസങ്ങളില്‍ മാത്രമാണ് . ഐഎഎസ് പോരിനിടെ ജയതിലക് എത്ര ദിവസം ഓഫീസില്‍ വന്നിട്ടുണ്ടെന്നെങ്കിലും ആരായാമായിരുന്നു എന്ന് എന്‍ പ്രശാന്ത് പ്രതികരിച്ചിരുന്നു.
എന്‍ പ്രശാന്തിന്റെ നിലപാടുകള്‍ ശരിവയ്‌ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. അഡീഷ്യല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചതിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: