Local News

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം അടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

Published by

ആലുവ : നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോട്ടുവള്ളി ചെറിയപ്പിള്ളി ഘണ്ടാകർണ്ണൻ വെളി ഭാഗത്ത് തെറ്റയിൽ വീട്ടിൽ ഷിൻ്റോ ഷാജി (25)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്.

റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. 2021 മുതൽ നോർത്ത് പറവൂർ, വരാപ്പുഴ, പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കവർച്ച, മയക്ക് മരുന്ന് വിപണനം, അതിക്രമിച്ച് കടക്കൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ്.

നോർത്ത് പറവൂർ എക്സൈസ് ഓഫീസിലും ഇയാൾക്കെതിരെ കേസുണ്ട്. കഴിഞ്ഞ ജൂലായിൽ ഘണ്ടാകർണ്ണൻ വെളി ഭാഗത്ത് ഒരു വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയും, വീടിന് നാശനഷ്ടം വരുത്തിയതിന് നോർത്ത് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by