കൊച്ചി: കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കടന്നു. പ്രവര്‍ത്തന ലാഭത്തില്‍ 18 കോടിയുടെ വര്‍ദ്ധനയും രേഖപ്പെടുത്തി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മെട്രോ ലാഭത്തിലെത്തുന്നത്. കഴിഞ്ഞവര്‍ഷം അഞ്ചു കോടി രൂപയായിരുന്നു ലാഭമെങ്കില്‍ ഈ വര്‍ഷം 23 കോടി രൂപയായി. ലുലു മാള്‍ കൂടി വന്നതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ 1.14 ലക്ഷം പേര് മെട്രോയില്‍ യാത്ര ചെയ്തു എന്നാണ് കണക്ക്.ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയാണ് നിലവില്‍ കൊച്ചി മെട്രോ സര്‍വീസ് ഉള്ളത് . കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള രണ്ടാംഘട്ടം നിര്‍മ്മാണത്തിലാണ്. 2017- 18 ല്‍ 24 കോടി രൂപ നഷ്ടത്തില്‍ ആയിരുന്ന കൊച്ചി മെട്രോ 2023-24 ല്‍ എത്തുമ്പോള്‍ അത്രയും തന്നെ തുക ലാഭത്തിലായി എന്നത് അഭിമാനകരമാണെന്ന് കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: