കോട്ടയം: കഴിഞ്ഞ തവണ കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമായില്ലെങ്കില്‍ സംസ്ഥാനം പ്ലാന്‍ ബി പുറത്തെടുക്കും എന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാല്‍ പ്ലാന്‍ ബി എന്താണെന്ന് അതിനുശേഷം സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. പുതിയ ബജറ്റ് പ്രഖ്യാപനത്തോട് അടുക്കുമ്പോള്‍ പ്ലാന്‍ ബിയുടെ അവസ്ഥയാണ് ബിസിനസ് ലോകം കൗതുകപൂര്‍വ്വം ആരായുന്നത്.
അടുത്ത ബജറ്റിനായി സംസ്ഥാനസര്‍ക്കാര്‍ തയ്യാറെടുക്കുമ്പോള്‍ ധനസമാഹരണത്തിനായി എന്തു പദ്ധതിയാണ് പ്രഖ്യാപിക്കുകയെന്നതു പ്രധാനമാണ്. അനുവദിക്കപ്പെട്ടതിപ്പുറമുള്ള കേന്ദ്രസഹായം ലക്ഷ്യമിട്ടാണ് പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുക പതിവ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന് അര്‍ഹതയുള്ളതു മാത്രമേ നല്കാന് കഴിയൂ എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക. അപ്പോള്‍ കടമെടുപ്പ് പരിധി ഉയര്‍ത്തുകയെന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കും. ചട്ടം വിട്ട് ഒരു കളിക്കും കേന്ദ്രം തയ്യാറാകാതെ വരുമ്പോള്‍ കേന്ദ്ര അവഗണന എന്ന പല്ലവിയുമായി സംസ്ഥാനം രംഗത്തുവരും. ഇടതുവലതു മാധ്യമങ്ങളെല്ലാം അതേറ്റു പാടുകയും ചെയ്യും.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും പരിഷ്കരിക്കുന്ന കീഴ് വഴക്കമുണ്ട്. ഇതനുസരിച്ച് ഈ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകേണ്ടതാണ്.പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരം നിശ്ചിത ശതമാനം പെന്ഷന് തുക ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. അത് സംബന്ധിച്ചും നടപടിയുണ്ടായില്ല. വയനാട് പുനരധിവാസവും ക്ഷേമപെന്ഷന് വര്‍ദ്ധനയും അടക്കമുള്ള കാര്യങ്ങള്‍ക്കും തുക കണ്ടെത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: