തിരുവനന്തപുരം: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിതചട്ടം കൃത്യമായി പാലിക്കണമന്ന് ജില്ലാ കളക്ടര്‍ അനുകുമാരി പറഞ്ഞു. ഓഫീസുകളില്‍ ഖരമാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിസംബര്‍ 31-നകം ഹരിത പ്രോട്ടോകോള്‍ സംബന്ധിച്ച നടപടികള്‍ ഓഫീസുകളില്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
കിള്ളിയാറിലെ പല ഭാഗങ്ങളിലും വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. കിള്ളിയാറിന് സമീപത്തുള്ള താത്കാലിക കടകളില്‍ നിന്നാണ് മാലിന്യങ്ങള്‍ കൂടുതലായി ആറിലേക്ക് വരുന്നതെന്നും കിള്ളിയാര്‍ വൃത്തിയാക്കുന്നതിന് എത്രയും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ആക്കുളം കായലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ പുരോഗതി, പാര്‍വതീപുത്തനാര്‍, ആമയിഴഞ്ചാന്‍ തോട് എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍, വാമനപുരം, പാങ്ങോട്, കല്ലറ വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വ്വെ നടപടികളുടെ പൂര്‍ത്തിയാക്കല്‍, നെയ്യാറിലെ മാലിന്യപ്രശ്നം എന്നിവയും ജില്ലാ വികസന സമിതിയില്‍ ചര്‍ച്ചയായി. നെയ്യാര്‍ കേന്ദ്രീകരിച്ച് നിരവധി ശുദ്ധജല പദ്ധതികളുള്ളതിനാല്‍ ഏതെല്ലാം സ്ഥലങ്ങളില്‍ നിന്നാണ് മാലിന്യം വരുന്നതെന്ന് കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: