ന്യൂദല്‍ഹി: ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഫ്ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം. 10,998 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനവും കണ്ടെത്തി. 983.40 കോടി രൂപയുടെ ആസ്തിയും കണ്ടെത്തി. 461 കിലോഗ്രാം ലഹരിവസ്തുക്കള്‍ പിടികൂടി. കള്ളപ്പണം വെളിപ്പെടുത്തല്‍, തീവ്രവാദ ധനസഹായം അനുബന്ധ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ 184 പേര് അറസ്റ്റു ചെയ്യപ്പെട്ടു. റവന്യൂ വകുപ്പിന്റെ വാര്‍ഷിക അവലോകനത്തിലെ കണക്കാണി്ത്.
സാമ്പത്തിക വിഭാഗവും നിയമ നിര്‍വഹണ ഏജന്‍സികളും തമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കേന്ദ്ര നോഡല്‍ ഏജന്‍സിയാണ് എഫ്ഐയു. കള്ളപ്പണം വെളിപ്പെടുത്തല്‍, തീവ്രവാദം, പണമിരട്ടിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എഫ്ഐയു ശേഖരിക്കുകയും വിശകലനം ചെയ്യുകയും നിയമ നിര്‍വഹണ ഏജന്സകള്ക്ക് കൈമാറുകയും ചെയ്യുന്നു. പങ്കുവെച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുണ്ടായ നടപടികളാണ് കോടികള്‍ കണ്ടെത്താന്‍ വഴിതെളിച്ചത്.
ആഗോള കള്ളപ്പണം വെളിപ്പെടുത്തല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) ഇന്ത്യയെ അതിന്റെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ ‘റെഗുലര്‍ ഫോളോഅപ്പ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്..നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവ സമൂഹത്തിന് ഉണ്ടാക്കുന്ന ദ്രോഹവും തടയാന്‍ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ശുപാര്‍ശ ഇന്ത്യ ഉയര്‍ന്ന നിലവാരത്തില്‍ സാങ്കേതിക മികവോടെ നടപ്പിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: