ഭോപ്പാൽ : ഹിന്ദുമതത്തിൽ ആകൃഷ്ടരായ വിദേശികൾ മധ്യപ്രദേശിലെ ഉജ്ജയിനിലെത്തി സനാതന ധർമ്മം സ്വീകരിച്ച് , ഹിന്ദു ആചാരപ്രകാരം വിവാഹിതരായി . അമേരിക്ക, ഇറ്റലി, പെറു എന്നിവിടങ്ങളിൽ നിന്നുള്ള ഡാരിയോ വിഷ്ണു ആനന്ദ്, മാർട്ടിന മാ മംഗളാനന്ദ, ഇവാൻ ആചാര്യ രാംദാസ് ആനന്ദ്, ഗബ്രിയേല മാ സമാനന്ദ, മാർസിയോ പ്രകാശ് ആനന്ദ്, നെൽമാസ് മാ നിത്യാനന്ദ എന്നിവരാണ് ഇൻഡോറിലെ പർമാനന്ദ് യോഗ സയൻസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യോഗ പരിശീലനത്തിനായി ഇന്ത്യയിലെത്തിയത്.
ഇവിടുത്തെ യോഗ അധ്യാപകരും ഇന്ത്യൻ പാരമ്പര്യങ്ങളും ഇവരെ ആഴത്തിൽ സ്വാധീനിച്ചു. ഇന്ത്യൻ സംസ്കാരം, ആചാരങ്ങൾ, ഉത്സവങ്ങൾ, ഹിന്ദുമതം എന്നിവയെക്കുറിച്ച് അറിഞ്ഞ ശേഷം ഇവർ സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.മാത്രമല്ല ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കാനും തീരുമാനിച്ചു. ഉജ്ജയിനിലെ നിനോറയിലെ പർമാനന്ദ് യോഗ ആശ്രമത്തിൽ വേദമന്ത്രങ്ങളുടെ അകമ്പടിയോടെയാണ് മൂന്ന് വിവാഹങ്ങളും നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: