കാബൂൾ : സ്ത്രീകളെ പുറത്ത് കാണുന്ന വിധത്തിൽ കെട്ടിടങ്ങളിൽ ജനാലകൾ നിർമിക്കുന്നത് നിരോധിച്ച് താലിബാൻ. നിലവിലുളള നിർമാണങ്ങൾ തടയണമെന്നും പുതിയ ഉത്തരവിൽ പറയുന്നു
സ്ത്രീകളെ അയൽക്കാരായ പുരുഷന്മാർ കാണുന്നത് അശ്ലീലമാണെന്നും താലിബാൻ പറയുന്നു.വീടുകളിലെ മുറ്റവും കിണറും അയൽവാസിക്ക് കാണാൻ സാധിക്കാത്ത വിധം മറച്ചു കെട്ടണം. ജനലുകളുള്ള കെട്ടിടങ്ങൾ സീൽ ചെയ്യുമെന്നും അതിനാൽ പഴയ കെട്ടിടങ്ങളിൽ നിന്നും ജനലുകൾ നീക്കം ചെയ്യണമെന്നും താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു
സ്ത്രീകൾ അടുക്കളയിലും വീടുകളുടെ മുൻവശത്ത് ജോലി ചെയ്യുന്നതും കിണറുകളിൽ വെളളം ശേഖരിക്കുന്നതും കാണുന്നത് അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകും.മുനിസിപ്പൽ അധികാരികളും മറ്റുളള ഉദ്യോഗസ്ഥരും അയൽവാസികളുടെ വീടുകൾ കാണുന്നത് സാദ്ധ്യമല്ലെന്ന് ഉറപ്പാക്കാൻ കെട്ടിട നിർമാണ സ്ഥലങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്
സ്ത്രീകൾ പൊതുസ്ഥലത്ത് പാടുകയോ കവിതകൾ വായിക്കുകയോ ചെയ്യുന്നത് പോലും താലിബാൻ സർക്കാരിന്റെ ഇസ്ലാലിമിക നിയമത്തിൽ കർശനമായി വിലക്കിയിരുന്നു. ഇതോടെ വീടിന് പുറത്ത് ശബ്ദം ഉയർത്താനോ മുഖം കാണിക്കാനോ കഴിയാത്ത അവസ്ഥയായി. താലിബാനിലെ ചില പ്രാദേശിക റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകളും സ്ത്രീ ശബ്ദങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: