India

മുസ്ലീങ്ങൾ പുതുവർഷം ആഘോഷിക്കരുത്; ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ് ; ഫത്വ ഇറക്കി ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത്

Published by

ന്യൂഡൽഹി : മുസ്ലീങ്ങൾ പുതുവർഷ ആഘോഷങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഫത്വ ഇറക്കി ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് . പുതുവർഷം ആഘോഷിക്കുന്നതിന് പകരം വിശ്വാസവുമായി പൊരുത്തപ്പെടുന്ന മതപരമായ ചടങ്ങുകളിൽ ശ്രദ്ധിക്കാനാണ് ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് ദേശീയ പ്രസിഡൻറ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവിയുടെ നിർദ്ദേശം.

ആശംസകൾ നേരുന്നതും പരിപാടികൾ സംഘടിപ്പിക്കുന്നതും പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. അതിനാൽ ഇത്തരം ആഘോഷങ്ങളിൽ ഒരിക്കലും പങ്കെടുക്കാൻ പാടില്ലെന്ന് റസ്വി വ്യക്തമാക്കി.

ചെറുപ്പക്കാരും ചെറുപ്പകാരികളും പുതുവർഷം ആഘോഷിക്കേണ്ടതില്ല. പുതുവത്സരാഘോഷങ്ങൾ മുസ്ലീങ്ങൾക്ക് അഭിമാനം കൊള്ളാനോ ആഘോഷിക്കാനോ ഉള്ള അവസരമല്ല . പുതുവ‍ർഷാഘോഷം ഇസ്‍ലാമിക പ്രബോധനങ്ങളോടും ചിന്തകളോടും പൊരുത്തപ്പെടുന്നതല്ലെന്നാണ് ബറേൽവിയുടെ വാദം. പുതുവർഷം എന്നത് ക്രിസ്ത്യൻ കലണ്ടറിൻറെ തുടക്കമാണ്. മതപരമല്ലാത്ത ചടങ്ങുകൾ ആഘോഷിക്കുന്നത് മുസ്‍ലിങ്ങളെ അനുവദിക്കുന്നില്ല

ഇവ ഇസ്ലാമിൽ അസന്നിഗ്‌ദ്ധമായി നിരോധിച്ചിരിക്കുന്നു. മുസ്ലീങ്ങൾ ഇത്തരം പരിപാടികളിൽ ഏർപ്പെടരുത്. കാരണം, ഈ പ്രവൃത്തികൾ ശരിഅത്തിന് എതിരാണ്. ഇതുപോലെയുള്ള ആഘോഷങ്ങൾ ഇസ്ലാമിക മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നുവെന്നും റസ്വി ബറേൽവി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by