Kerala

ഉമ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവം : ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍

അപകടകരമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്‌സ് നൃത്തപരിപാടിയ്ക്കുള്ള സ്‌റ്റേജ് നിര്‍മ്മിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്

Published by

കൊച്ചി: ഉമ തോമസ് എംഎല്‍എ സ്‌റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍. മൃദംഗനാദത്തിന്റെ സംഘാടകരമായ ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്.

കൃഷ്ണകുമാറുമായി കലൂര്‍ സ്‌റ്റേഡിയത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. പിഡബ്ല്യൂഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയവശങ്ങളും മനസിലാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

അപകടകരമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്‌സ് നൃത്തപരിപാടിയ്‌ക്കുള്ള സ്‌റ്റേജ് നിര്‍മ്മിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കൃഷ്ണകുമാര്‍ തന്നെയാണ് ഉമ തോമസ് എംഎല്‍എയെ പരിപാടിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുവന്നത്.

കൃത്യമായ ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്‌റ്റേജ് ക്രമീകരിച്ചിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by