Cricket

സമനില ഉറപ്പിച്ച കളി തോറ്റ് ഇന്ത്യ

Published by

മെല്‍ബണ്‍: ഓസിസിനെതിരെ ഉറപ്പായും സമനില പിടിക്കാമായിരുന്ന കളി ഭാരതം കളഞ്ഞു കൂളിച്ചു. മുന്‍ നിര ബാറ്റര്‍മാര്‍ ഒരിക്കല്‍ക്കൂടി അമ്പേ പരാജയപ്പെട്ടപ്പോള്‍ ഭാരതത്തിന് 184 റണ്‍സിന്റെ തോല്‍വി. കളി അവസാനിക്കാന്‍ 12 ഓവര്‍ മാത്രം ശേഷിക്കേ ഭാരതത്തിന്റെ എല്ലാവരും പുറത്തായി. 34 റണ്‍സ് എടുക്കുന്നതിനിടെയില്‍ അവസാന ഏഴുവിക്കറ്റും നഷ്ടപ്പെടുത്ത്ിയ ഭാരതം തോല്‍വി ഇരന്നു വാങ്ങുകയായിരുന്നു. പ്രധാന മൂന്നുകളിക്കാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (0), വിരാട് കോഹ്‌ലി (5) എന്നിവരെ 33 റണ്‍സിനിടെ നഷ്ടമായി. നാലാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്‌സ്വാള്‍ – ഋഷഭ് പന്ത് സഖ്യം ക്രീസില്‍ ഉറച്ചുനിന്ന് പ്രതീക്ഷ സമനില സമ്മാനിച്ചു. 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം പൊളിച്ചത് ഋഷഭ് പന്തിന്റെ അനാവശ്യ ഷോട്ട്.പന്തുകള്‍ ക്ഷമയോടെ നേരിട്ട് രണ്ട് ബൗണ്ടറികള്‍ മാത്രം നേടി 30 റണ്‍സെടുത്ത പന്ത് ട്രാവിസ് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്ത്.
പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ(2) അതിവേഗം മടങ്ങി. ആദ്യ ഇന്നിങ്‌സില്‍ സെഞ്വറി അടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയ്‌ക്കും (1) ഒന്നും ചെയ്യാനായില്ല. വാഷിങ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് കരുതലോടെ ബാറ്റ് വീശിയ യശസ്വി ജയ്‌സ്വാളിയിരുന്നു ഏക പ്രതീക്ഷ. ഏതാനും ഓവര്‍കൂടി ഇരുവര്‍ക്കും പിടിച്ചുനില്‍ക്കാനായാല്‍ സമനില കിട്ടും എന്നതായിരുന്നു പ്രതീക്ഷ. ജയ്‌സ്വാളിനെ വീഴ്‌ത്തി കമ്മിന്‍സ് ആ പ്രതീക്ഷയും അസ്തമിപ്പിച്ചു. വിവാദമായ ഡിആര്‍എസ് തീരുമാനത്തിലായിരുന്നു ജയ്‌സ്വാളിന്റെ മടക്കം. കമ്മിന്‍സിന്റെ പന്തില്‍ ക്യാച്ചിന് വിക്കറ്റ് കീപ്പര്‍ അപ്പീല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സ്‌നിക്കോ മീറ്ററില്‍ പന്ത് താരത്തിന്റെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയതായി തെളിഞ്ഞില്ല. പക്ഷേ പന്തിന്റെ ഗതിമാറ്റം കണക്കിലെടുത്ത് ടിവി അമ്പയര്‍ ഔട്ട് വിധിച്ചു. തീരുമാനത്തില്‍ ഫീല്‍ഡ് അമ്പയര്‍മാരോട് പ്രതിഷേധം അറിയിച്ചാണ് ജയ്‌സ്വാള്‍ ക്രീസ് വിട്ടത്. 208 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 84 റണ്‍സെടുത്താണ് മടക്കും. ജയ്‌സ്വാള്‍ മടങ്ങിയതോടെ ഓസീസ് വിജയം ഉറപ്പിച്ചു. പിന്നാലെയെത്തിയ ആകാശദീപ് 17 പന്തുകള്‍ പിടിച്ചുനിന്ന് ഏഴു റണ്‍സുമായി മടങ്ങി. തുടര്‍ന്ന് ബുംറയേയും(0) സിറാജിനെയും(0) മടക്കി ഓസീസ് വിജയം പൂര്‍ത്തിയാക്കി. വാഷിങ്ടണ്‍ സുന്ദര്‍ 5 റണ്‍സുമായി പുറത്താകാതെ നിന്നു.
പാറ്റ് കമ്മിന്‍സ്.സ്‌ക്കോട്ട് ബോലന്റ് എന്നിവര്‍ മൂന്നു വിക്കറ്റുകല്‍ വീതം പിഴുതു. തഥാന്‍ ലെയണും രണ്ടും മൈക്കല്‍ സ്റ്റാര്‍ക്ക്, ട്രാവിസ് ഹെഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും കിട്ടി.

ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 234ല്‍ നില്‍ക്കേ നതാന്‍ ലിയോണിന്റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 55 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സെടുത്താണ് ലിയോണ്‍ പുറത്തായത്.
ബുംറ അഞ്ചു വിക്കറ്റെടുത്തു.സിറാജ് മൂന്നു വിക്കറ്റ് വീഴ്‌ത്തി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് സ്വന്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: cricket