ഹൈദ്രാബാദ് :ഐ എസ് എല്ലില്‍ കേരള ബ്ലാസറ്റേഴ്‌സിന് വീണ്ടും പരാജയം. ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ജംഷഡ്പൂര്‍ എഫ്‌സിയുമായി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്.
ജംഷ്ഡ്പൂരിനായി പ്രതീക് ചൗധരിയാണ് ഗോള്‍ നേടിയത്. ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താമതാണ്.
തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് പരിശീലകന്‍ മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ മുഹമ്മദന്‍സിനെ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ് വിജയം കണ്ടിരുന്നു. എന്നാല്‍ എവേ മത്സരത്തില്‍ വിജയിക്കാനായില്ല.
ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 61ാം മിനിറ്റില്‍ പ്രതീക് ചൗധരിയിലൂടെ ജംഷദ്പുര്‍ മുന്നിലെത്തി. പിന്നീട് ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: