തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്ത് നിന്നും മടങ്ങി. ബീഹാര്‍ ഗവര്‍ണറുടെതാണ് പുതിയ ചുമതല. വിദ്വേഷം വിടാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. മുഖ്യമന്ത്രി പിണറായ വിജയനും മന്ത്രിമാരും സ്ഥലസ്ഥാനത്ത് ഉïായിരുന്നിട്ടും രാജ്ഭവനിലെത്താന് തയ്യാറായില്ല.ചീഫ്സെക്രട്ടറി, കളക്ടര്‍, അഡീഷണല്‍ ചീഫ്സെക്രട്ടരറിമാര് തുടങ്ങിയവര്‍ എത്തിയിരുന്നു. ഗവര്‍ണര്‍ക്ക് രാജ്ഭവനില്‍ ഗാര്‍ഡ് ഓഫര്‍ ഓണര്‍ നല്കി.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അന്തരിച്ചതിനെ തുടര്‍ന്നുïായ ദുഃഖാചരണം നിലനില്കുന്നതിനാലാണ് യാത്രഅയപ്പ് നല്‍കാത്തത് എന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. അതേസമയം അനൗപചാരികമായി പോലും മുഖ്യമന്ത്രി എത്താത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുï്. വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ പേട്ടയില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണ്ണറെ ടാറ്റ കാണിച്ചു.
മലയാളത്തില്‍ നന്ദി പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തില്‍ പ്രത്യേക സ്ഥാനം ഉïാകുമെന്നും വിമാനത്താവളത്തിലെത്തിയശേഷം മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക വളര്‍ച്ച, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതിക മികവ്, ഉന്നത വിദ്യാഭ്യാസം, സാംസ്കാരിക സംരക്ഷണം എന്നിവയില്‍ മികച്ച പുരോഗതി നേടി രാജ്യത്തിന് മാതൃക ആകാന്‍ കേരളത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
അഞ്ചു വര്‍ഷവും നാലു മാസവും കേരളത്തിലെ ജനങ്ങളെ സേവിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. വസുധൈവ കുടുംബകം എന്ന ആശയം ഉള്‍ക്കൊണ്ട് ലോകത്തെ സേവിക്കുന്നവരാണ് കേരളീയര്‍. ഗവര്‍ണര്‍ എന്ന നിലയില്‍ കേരളത്തിലെ ജനങ്ങളുടെ സന്തോഷത്തിലും ദു:ഖത്തിലും പങ്കു ചേരാന്‍ സാധിച്ചു. കേരളത്തില്‍ നിന്നും ലഭിച്ച സ്നേഹവും കരുതലും വിശ്വാസവും ജീവിതത്തെ സമ്പന്നമാക്കി. അതിന്റെ ഹൃദ്യമായ ഓര്‍മ്മയും ചാരിതാര്‍ഥ്യവും മനസ്സില്‍ പേറിയാണ് യാത്ര പറയുന്നത്. കേരളീയരുടെ പ്രാര്‍ഥനയും ആശംസകളും അനുഗ്രഹവും ഉïാവണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: