ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ പ്രതിരോധമേഖലയില്‍ ആസൂത്രണം ചെയ്ത ആത്മനിര്‍ഭരത അതിവേഗം കൈവരിക്കുകയാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ആയുധങ്ങളും ഇന്ത്യ നിര്‍മ്മിക്കുകയാണ് ഇപ്പോള്‍. 2024ല്‍ മാത്രം ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 1,083 കോടി രൂപയുടെ ആയുധങ്ങളാണ്.
ആയുധനിര്‍മ്മാണത്തില്‍ അതിവേഗം ആത്മനിര്‍ഭരത കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ് 2024ല്‍ നിര്‍മ്മിച്ചത്. സ്വദേശത്ത് ആയുധങ്ങളും പ്രതിരോധ ഉല്പന്നങ്ങളും നിര്‍മ്മിയ്ക്കുന്ന കാര്യത്തില്‍ 16.7 ശതമാനമാണ് ഈ വര്‍ഷം മുന്നേറ്റമുണ്ടായത്. ഇതില്‍ 79.2 ശതമാനം ഉല്പാദനവും പൊതുമേഖലാസ്ഥാപനങ്ങളുടെ കീഴിലാണ്. സ്വകാര്യമേഖല ബാക്കി 20.8 ശതമാനവും നിര്‍മ്മിയ്ക്കുന്നു. 2029ഓടെ ഇന്ത്യയിലെ പ്രതിരോധ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ഉല്പാദനം മൂന്ന് ലക്ഷം കോടി രൂപ ആകണമെന്നാണ് കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നത്. മാത്രമല്ല, നേരത്തെ എല്ലാ ആയുധങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നു എന്നത് വന്‍ കുതിപ്പുതന്നെയാണ്. ഇന്ത്യയുടെ മിസൈലുകള്‍, കപ്പലുകള്‍, ആയുധങ്ങള്‍, തോക്കുകള്‍ എന്നിവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വന്‍ഡിമാന്റുണ്ട്.
ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയേനിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിയ്ക്കുന്ന, കരയിലും കടലിനും ആകാശത്തും നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലിന് വന്‍ഡിമാന്റാണ്. നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ ബ്രഹ്മോസ് മിസൈലിന് ക്യൂനില്ക്കുന്നു. ഫിലിപ്പൈന്‍സ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ബ്രഹ്മോസിന്റെ ആവശ്യക്കാരാണ്.
ഈ വര്‍ഷം മാത്രം കേന്ദ്രസര്‍ക്കാര്‍ സ്വദേശത്ത് നിര്‍മ്മിയ്ക്കേണ്ട നിര്‍ണ്ണായക പ്രതിരോധ ഉല്പന്നങ്ങളുടെ ലിസ്റ്റില്‍ 346 പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടാകെ 4996 പ്രതിരോധ ആയുധ ഇനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ 2972 ഇനങ്ങള്‍ മാത്രം 3400 കോടി രുപ വിലയുള്ളതാണ്. ആയുധ സംവിധാനങ്ങള്‍, സെന്‍സറുകള്‍, പ്രതിരോധഉപകരണങ്ങളുടെ സുപ്രധാന ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദേശരാജ്യങ്ങളുടെ മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കുക എന്നതിന് പ്രതിരോധമന്ത്രാലയം പ്രത്യേകം ഊന്നല്‍ നല്കുന്നു. എയ്റോസ്പേസ്, ആയുധങ്ങള്‍ എന്നീ രംഗങ്ങളില്‍ പ്രത്യേകിച്ചും.
യില്‍ നിന്നും കൃത്യമായി അടിക്കേണ്ട സ്പോട്ടില്‍ എത്തി നാശംവിതയ്ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ വിദേശരാജ്യങ്ങള്‍ ക്യൂവില്‍. ഫിലിപ്പൈന്‍സ് 2022ല്‍ 30.75 കോടി ഡോളറിന്റെ ബ്രഹ്മോസ് മിസൈല്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ വിയറ്റ്നാം 70 കോടി ഡോളറിന്റെ വമ്പന്‍ ബ്രഹ്മോസ് മിസൈല്‍ കരാറിന് ഒരുങ്ങുകയാണ്.
ഇനി അന്തിമകരാര്‍ മാത്രമേ ഒപ്പുവെയ്ക്കാനുള്ളൂ. പണം നല്കുന്ന വ്യവസ്ഥകള്‍, മിസൈലുകള്‍ നല്‍കേണ്ട അന്തിമതീയതി, വില തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ച് വിയറ്റ്നാം കരാര്‍ രേഖ തയ്യാറാക്കിക്കഴിഞ്ഞാല്‍ ഒപ്പിടും. ഇന്ത്യ-വിയറ്റ്നാം പ്രതിരോധക്കരാറില്‍ വലിയൊരു ചുവടുവെയ്പായിരിക്കും ബ്രഹ്മോസ് മിസൈല്‍ കരാര്‍. പ്രതിരോധരംഗത്തെ ആധുനിക സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ നിന്നും സ്വായത്തമാക്കാനും വിയറ്റ്നാമിന് പദ്ധതിയുണ്ട്.
ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന, പറപ്പിക്കാന്‍ ആളുടെ ആവശ്യമില്ലാത്ത, മുങ്ങിക്കപ്പലില്‍ നിന്നോ കരയില്‍ നിന്നോ വിമാനങ്ങളില്‍ നിന്നോ തൊടുക്കാവുന്ന ഈ മിസൈലിന് 400കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് വരെ സ്ഫോടനം ഉണ്ടാക്കി നാശം വിതയ്ക്കാന്‍ കഴിവുണ്ട്. ഒരു പ്രദേശത്തെ ഒരുകൂട്ടം പോയിന്റുകള്‍ക്കുള്ളില്‍ നാശം വിതയ്ക്കേണ്ട കൃത്യമായ പോയന്റിലേക്ക് ചെന്ന് പതിച്ച് നാശമുണ്ടാക്കാനുള്ള കഴിവാണ് ബ്രഹ്മോസിനെ പ്രിയങ്കരമാക്കുന്നത്. മോദിയുടെ ഭരണത്തില്‍ ആയുധക്കയറ്റുമതി രംഗത്തും ഇന്ത്യ കുതിക്കുകയാണ്. 2024ല്‍ മാത്രം ഏകദേശം 21,083 കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: