Kerala

ഉമ തോമസ് എം എല്‍ എ വെന്റിലേറ്ററില്‍, മസ്തിഷ്‌കത്തിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്ക്

അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും എം എല്‍ എ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു

Published by

കൊച്ചി : കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. പാലാരിവട്ടം റിനെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു ഉമ തോമസിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു അവര്‍.

മസ്തിഷ്‌കത്തിന് പരിക്കേറ്റെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ളവ നടത്തി.

അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും എം എല്‍ എ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശങ്കയുടെ ആവശ്യമില്ല.

കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗിന്നസ് റെക്കാഡിനായി സംഘടിപ്പിച്ച മൃദംഗ നാദം നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ഉമതോമസ് എം എല്‍ എ. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ സ്ഥലത്തുണ്ടായിരിക്കെയാണ് അപകടം ഉണ്ടായത്. ഇരുപത് അടിയോളം താഴ്ചയിലേക്കാണ് വീണത്.

അപകട വിവരമറിഞ്ഞ് ജില്ലാ കളക്ടറും നിരവധി കോണ്‍ഗ്രസ് നേതാക്കളും ആശുപത്രിയിലെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by