തിരുവനന്തപുരം: എബിവിപി സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സെക്രട്ടറിയായി ഇ.യു. ഈശ്വരപ്രസാദിനെയും വീണ്ടും തെരഞ്ഞെടുത്തു. സംഘടനാ തെരഞ്ഞെടുപ്പു വരണാധികാരി ഡോ. ബി.ആര്. അരുണ്‍ 2025-26ലെ തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു നേതൃത്വം നല്കി. പുതിയ ഭാരവാഹികള്‍ ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളില്‍ എറണാകുളത്ത് നടക്കുന്ന 40-ാമത് സംസ്ഥാന സമ്മേളനത്തില്‍ ചുമതലയേല്‍ക്കും.
നെയ്യാറ്റിന്‍കര സ്വദേശിയായ ഡോ. വൈശാഖ് സദാശിവന്
കെമിസ്ട്രിയില്‍ ഡോക്ടറേറ്റുണ്ട്. ഇപ്പോള്‍ ആലപ്പുഴ എസ്ഡി കോളജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. കാലടി സ്വദേശിയാണ് ഇ.യു. ഈശ്വരപ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: