പത്തനംതിട്ട: മണ്ഡല മകര വിളക്ക് തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ നിലവിലുള്ള ഏഴ് സ്പോട്ട് ബുക്കിങ് കൗണ്ടറുകള്‍ പത്താക്കും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേകം കൗണ്ടര്‍ ക്രമീകരിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മകരവിളക്ക് തീര്‍ത്ഥാടന അവലോകന യോഗത്തിലാണ് തീരുമാനം. തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളത്ത് തുടങ്ങും.
ജനുവരി 12, 13, 14 തീയതികളില്‍ കൂടുതല്‍ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ നിയന്ത്രണത്തിന് പോലീസ് പ്രത്യേകം പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ മണ്ഡലകാലത്ത് 32,79,761 പേരാണ് ദര്‍ശനം നടത്തിയത്. ഇതില്‍ 5,73,276 പേര് സ്പോട്ട് ബുക്കിങ് വഴിയും 75,562 പേര് കാനനപാതയിലൂടെയും ആണ് എത്തിയത്.
ദേവസ്വം മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എംഎല്‍എ മാരായ പ്രമോദ് നാരായണ്‍, കെ.യു. ജനീഷ് കുമാര്‍, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ ജി. സുന്ദരേശന്, എ. അജികുമാര്‍, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, എഡിജിപി എസ്. ശ്രീജിത്ത്, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍, ശബരിമല എഡിഎം ഡോ. അരുണ്‍ എസ്. നായര്‍, ദേവസ്വം കമ്മിഷണര്‍ സി.വി. പ്രകാശ്, എക്സിക്യൂട്ടീവ് ഓഫീസര്‍ മുരഹരി ബാബു, ദേവസ്വം പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ രഞ്ജിത്ത് ശേഖര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: