ഭിലായ്: ഛത്തിസ്ഗഡിലെ ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ ഈ വര്‍ഷവും മണ്ഡലവിളക്ക് ഗംഭീരമായി ആഘോഷിച്ചു. സെക്ടര്‍ 4ലെ ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം ശിവക്ഷേത്രത്തില്‍നിന്നും കെട്ടുനിറച്ച അയ്യപ്പന്മാരും, മാളികപ്പുറങ്ങളും മറ്റുഭക്തജനങ്ങളുടെ അകമ്പടിയോടെ കാല്‍നടയായി സെക്ടര്‍ 2ലെ അയ്യപ്പ ക്ഷേത്രത്തിലെത്തി പതിനെട്ടാംപടി ചവിട്ടി ദര്‍ശനപുണ്യം നേടി.
മധ്യപ്രദേശിലെ റീവയില്‍നിന്നും വന്ന സൂരജ് സുധാകരന്റേയും, സന്ധ്യ സൂരജിന്റെയും മകന്‍ രണ്ട് വയസുകാരനായ അയാന്‍ഷ് അച്ഛനോടൊപ്പം കന്നിക്കെട്ടുമായി പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത് ഭക്തിനിര്‍ഭരമായി. നെയ്യഭിഷേകത്തിനുശേഷം അന്നദാനവും ഉണ്ടായിരുന്നു. വൈകീട്ട് ദീപാരാധന സമയത്ത് ചുറ്റുവിളക്ക് തെളിയിച്ചു. എല്ലാ ചടങ്ങുകള്‍ക്കും ഭക്തജനപങ്കാളിത്തം ഉണ്ടായിരുന്നതായും ഭിലായ് അയ്യപ്പ സേവാ സംഘം അധ്യക്ഷന്‍ കെ.എന്‍.എസ്. നായരും, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണക്കുറുപ്പും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: