ന്യൂദല്‍ഹി: പ്രീപെയ്ഡ് പേമെന്റ് സേവനം നല്കുന്ന കമ്പനികള്‍ ഡിജിറ്റല്‍ വാലറ്റുകളുടെ കെവൈസി നടപടികള്‍ കൃത്യമായി നടപ്പാക്കണമെന്നും മറ്റു തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ആര്‍ബിഐയുടെ നിര്‍ദേശം. ഇതോടെ ഏത് യുപിഐ ആപ്പും ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാം. കെവൈസിയുള്ള ഡിജിറ്റല്‍ വാലറ്റാണെങ്കില്‍ ഇനി മുതല്‍ അത് എല്ലാ യുപിഐ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായും ബന്ധിപ്പിച്ച് ഉപയോഗിക്കാനാകുമെന്ന് ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.
വാലറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ച് യുപിഐ സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകും. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ക്കാണ് പുതിയ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ക്കായിരുന്നു ഏത് യുപിഐ ആപ്പും ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നത്.
പ്രീപെയ്ഡ് പേയ്മെന്റ് സേവന കമ്പനികള്‍ നല്‍കി വന്നിരുന്ന ഡിജിറ്റല്‍ വാലറ്റ്, ആ കമ്പനിയുടെ തന്നെ യുപിഐ ആപ്പുമായി ബന്ധിപ്പിക്കാന്‍ മാത്രമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ വാലറ്റുകള്‍ പരസ്പരം ബന്ധിപ്പിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക