Alappuzha

അവകാശങ്ങള്‍ക്കായി ഒറ്റക്കെട്ടായി പോരാടണം: വെള്ളാപ്പള്ളി

Published by

മങ്കൊമ്പ്: സംഘടന ഒറ്റക്കെട്ടായി അവകാശങ്ങള്‍ക്കായി പോരാടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുട്ടനാട് യൂണിയന്റെ ശിവഗിരി -ഗുരുകുലം തീര്‍ത്ഥാടന പദയാത്ര നാരകത്ര മൂന്നാം നമ്പര്‍ എസ്എന്‍ഡിപി ശാഖയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയന്‍ കണ്‍വീനറും പദയാത്ര ക്യാപ്റ്റനുമായ സന്തോഷ് ശാന്തിക്ക് ധര്‍മ്മ പതാക കൈമാറി. യൂണിയന്‍ ‘ചെയര്‍മാന്‍ പി.വി.ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷനായി. കോടുകുളഞ്ഞി വിശ്വധര്‍മ്മമഠത്തിലെ സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

യൂണിയന്‍ വൈസ് ചെയര്‍മാന്‍ എം.ഡി.ഓമനക്കുട്ടന്‍ പദയാത്ര സന്ദേശം നല്‍കി. മാമ്പുഴക്കരി മാതൃകൃപ ചാരിറ്റബിള്‍ ട്രസ്റ്റ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് ജോബ് സെല്‍ ചെയര്‍മാന്‍ എസ്. അജിമോന്‍ രഥത്തില്‍ ഭദ്രദീപം തെളിച്ചു.യൂണിയന്‍ കണ്‍വീനര്‍ സന്തോഷ് ശാന്തി സ്വാഗതവും നാരകത്ര ശാഖ സെക്രട്ടറി പി. ആര്‍. ഹരിദാസ് നന്ദിയും പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by