കോട്ടയം: കേരളത്തില്‍ നവോത്ഥാനത്തിന് ആദ്യക്ഷരം കുറിച്ചത് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ യച്ചനാണെന്നത് പകല്‍പോലെ സത്യമാണെന്ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് അവകാശപ്പെട്ടു. മാന്നാനം ആശ്രമ ദേവാലയത്തില്‍ ചാവറയച്ചന്റെ തിരുനാള്‍ പ്രമാണിച്ച് കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ആശ്രമ ദേവാലയത്തില്‍ 500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനവും നടക്കുന്നുണ്ട്. 20 വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ഇത്രയും വിശുദ്ധരുടെ തിരുശേഷിപ്പ് ശേഖരിക്കാനായതെന്ന് സംഘാടകര്‍ പറഞ്ഞു.വിശുദ്ധരുടെ അസ്ഥിയുടെ അംശങ്ങള്‍, മറ്റു ശരീരഭാഗങ്ങളുടെ അംശങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടും. ഫാത്തിമേറ്റ്സ് സഭയുടെയും കാര്‍ലോ അക്യൂട്ട്സ് ഏഷ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ് തിരുശേഷിപ്പ് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: