കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികള്‍ അര്‍ഹരല്ലെന്ന വ്യവസ്ഥ ഹൈക്കോടതിയില്‍ ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഈ വ്യവസ്ഥ ഒഴിവാക്കി പുതിയ വിജ്ഞാപനം ഇറക്കാന്‍ കോടതി നിര്‍ദേശിച്ചു. ലാസ്റ്റ് ഗ്രേഡ് നിയമനത്തില്‍ ബിരുദധാരികള്‍ അപേക്ഷിക്കേണ്ടതില്ലെന്ന വ്യവസ്ഥയോടെ 2020ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സ്പെഷ്യല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാതെയുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടി സദുദ്ദേശ്യപരമാണെങ്കിലും നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി. ഭരണതലത്തിലെ ഉത്തരവിലൂടെ യോഗ്യത നിശ്ചയിച്ചത് നിയമപരമായി നിലനില്‍ക്കില്ല. സര്‍വകലാശാലകള്‍ക്ക് പ്രത്യേക ചട്ടങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാരിനോ പിഎസ്സിക്കോ യോഗ്യത നിശ്ചയിക്കാന്‍ ആകില്ലെന്നായിരുന്നു ഹര്‍ജിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: