മൂന്നാമതും ഗര്‍ഭിണിയാണെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നടിയും അവതാരകയുമായ പേളി മാണി. പുതിയ വീടിന്റെ പാലുകാച്ചല്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് പേളി മൂന്നാമതും ഗര്‍ഭിണിയാണെന്ന ചര്‍ച്ചകളാണ് എത്തുന്നത്. ഇതോടെ താന്‍ ഗര്‍ഭിണിയല്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പേളി മാണി.
”ഞാന്‍ ഗര്‍ഭിണിയല്ല, അത് വെറും ബിരിയാണിയാണ്” എന്നാണ് പേളി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുന്നത്. പേളി പങ്കുവച്ചിരുന്ന വീഡിയോയുടെ അവസാന ഭാഗത്ത് തങ്ങള്‍ക്കൊരു ഹാപ്പി ന്യൂസ് പറയാനുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പേളി മൂന്നാമതും ഗര്‍ഭിണിയാണെന്ന കമന്റുകള്‍ എത്തിയത്.
അടുത്തിടെ നടനും പേളിയുടെയും ശ്രീനിഷിന്റെയും സുഹൃത്തുമായ അരിസ്റ്റോ സുരേഷ്, ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പേളി മൂന്നാമതും ഗര്‍ഭിണിയാകാന്‍ പോകുകയാണെന്ന് അറിഞ്ഞുവെന്നും മൂന്നാമത്തെ കുട്ടി ആണ്കുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇതും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: