ശ്രീനഗർ ; ജമ്മു കശ്മീരിൽ ഇസ്ലാം വിശ്വാസികളുടെ വീട്ടിൽ നിന്ന് ശിവലിംഗവും, മാതാ വൈഷ്ണോ ദേവി വിഗ്രഹവും കണ്ടെത്തി. രാജ്ഗഡിലെ ഉൾ ഗ്രാമത്തിൽ താമസിക്കുന്ന ലിയാഖത്ത് അലിയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത് .
കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് തവണ ലിയാഖത്ത് അലിയ്‌ക്ക് പാമ്പ് കടിയേറ്റിരുന്നു. തുടർന്ന് വീട്ടിൽ ദോഷങ്ങളോ മറ്റോ ഉണ്ടോയെന്നറിയാൻ ലിയാഖത്ത് അലി ജ്യോതിഷിയെ വിളിച്ചു വരുത്തി.
ഇദ്ദേഹമാണ് വീട്ടിൽ എന്തോ കുഴിച്ചിട്ടിട്ടുണ്ടെന്ന് ലിയാഖത്ത് അലിയോട് പറഞ്ഞത് . ജ്യോതിഷി പറഞ്ഞ ഭാഗത്തായി കുഴിച്ചപ്പോൾ മാതാ വൈഷ്ണോദേവിയുടെയും ബുദ്ധന്റെയും വിഗ്രഹവും ശിവലിംഗവും കണ്ടെത്തി.
വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് വിഗ്രഹങ്ങൾ ദർശിക്കാൻ ഇവിടെയെത്തിയത്. ഇതറിഞ്ഞ് പൊലീസും സ്ഥലത്തെത്തി , മാത്രമല്ല വില്ലേജ് ഡിഫൻസ് ഗാർഡിലെ അംഗങ്ങളെ സുരക്ഷയ്‌ക്കായി ഇവിടെ നിയോഗിക്കുകയും ചെയ്തു . കൂടാതെ, ഈ വിഗ്രഹങ്ങൾക്ക് എത്ര പഴക്കമുണ്ടെന്ന് അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: