India

ശിവക്ഷേത്രത്തിന്റെ പേരിൽ വ്യാജ പണപ്പിരിവ് ; മുസ്ലീം യുവാക്കൾ പിടിയിൽ

Published by

ന്യൂഡൽഹി ; ശിവക്ഷേത്രത്തിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ച മുസ്ലീം യുവാക്കൾ പിടിയിൽ . ഡൽഹി നജഫ്ഗഡിലുള്ള ശിവക്ഷേത്രത്തിന്റെ പേരിൽ വ്യാജ പിരിവ് നടത്താനെത്തിയ ഫർദീൻ , ഷോയിബ് ഖാൻ എന്നിവരാണ് പിടിയിലായത്. ഇരുവരും രജൗരി ഗാർഡനിലെ താമസക്കാരാണ്.

നജഫ്ഗഢിലെ പച്ചക്കറി മാർക്കറ്റിനുള്ളിൽ കയറി ക്ഷേത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുകയായിരുന്നു ഇവർ. നാനൂറും , അഞ്ഞൂറുമായി നല്ലൊരു തുക പിരിഞ്ഞ് കിട്ടുകയും ചെയ്തു.

എന്നാൽ ഇതിനിടെ സംശയം തോന്നിയ ചിലർ ഇരുവരുടെയും പേരും വിലാസവും ചോദിക്കുകയും, ആധാർ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആദ്യം മടിച്ചെങ്കിലും ആധാർകാർഡ് കാട്ടിയേ തീരൂവെന്ന് ആളുകൾ ആവശ്യപ്പെട്ടതോടെ ഇരുവരും തിരിച്ചറിയൽ കാർഡ് കാണിച്ചു. ഇതിൽ ഇരുവരുടെയും പേരുകൾ ഫർദീൻ , ഷോയിബ് ഖാൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത് .

തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭിക്ഷാടനം നടത്താൻ പോലും നമ്മുടെ മതത്തിന്റെ സഹായം തേടണം. അവരുടെ മതം ഇതിന് പോലും യോഗ്യമല്ല എന്നാണ് വീഡിയോയ്‌ക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by