ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) ഇപ്പോള്‍ റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മിനിമം പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ആകെ 32,000 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ജനുവരി 7ന് അപേക്ഷ വിന്‍ഡോ തുറക്കും, ഫെബ്രുവരി 6 വരെ അപേക്ഷിക്കാനാവും.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ്. ആകെ 32,000 ഒഴിവുകള്‍.
പരസ്യ നമ്പര്‍: 08/2024
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം OR ITI (National Council for Vocational Training (NCVT)//State Council for Vocational Training (SCVT)) (OR) National Apprenticeship Certificate (NAC) granted by NCVT യോഗ്യത വേണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18,000 രൂപ മുതല്‍ 36,000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂ എസ് വിഭാഗക്കാര്‍ക്ക് 500 രൂപ.
എസ്.സി, എസ്.ടിക്കാര്‍ക്ക് 250 രൂപയും ഓണ്‍ലൈനായി അടയ്‌ക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആര്‍.ആര്‍.ബിയുടെ ഔദ്യോഗി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ വിന്‍ഡോ ജനുവരി 7ന് തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക