പത്തനാപുരം: ‘എന്‍ ഉയിരാണ് അയ്യപ്പന്, എന്‍ ഉയിര്…’ ഊമയായിരുന്ന മകന് പാണ്ഡി, അയ്യപ്പനെ കണ്ടശേഷമാണ് സംസാരിക്കാന്‍ തുടങ്ങിയതെന്ന് ശക്തിവേല്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ രണ്ടുപേരുടേയും കണ്ണുകള്‍ നിറഞ്ഞു. എല്ലാം മണ്ഡലകാലത്തും മഴയും വെയിലുമൊന്നും വകവയ്ക്കാതെ ഉന്തുവണ്ടിയിലാണ് 14 വയസ്സുള്ള മകന് പാണ്ഡിയുമൊത്ത് അയ്യപ്പനെ കാണാനായി ശക്തിവേലിന്റെ യാത്ര. തമിഴ്നാട് പുതുക്കോട്ട ജില്ലയിലെ തഞ്ചാവൂരില്‍ നിന്ന് നാനൂറോളം കിലോമീറ്ററോളം ഉന്തുവണ്ടിയും തളളിയാണ് ഇരുവരും വരുന്നത്.
21 ദിവസത്തെ യാത്രയ്ക്കൊടുവില്‍ കഴിഞ്ഞദിവസം ഇരുവരും പത്തനാപുരത്തെത്തി. മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോഴേക്കും പമ്പയിലെത്താനാണ് തീരുമാനം. നല്ല കാലാവസ്ഥയാണെങ്കില്‍ ഒരു ദിവസം 40 കിലോമീറ്റര്‍ വരെ യാത്രചെയ്യാന്‍ കഴിയുന്നുണ്ട്. രാത്രിയില്‍ യാത്രയില്ല. അമ്പലമുറ്റത്തോ കടത്തിണ്ണകളിലോ അന്തിയുറങ്ങും. ശക്തിവേലിനും പാണ്ടിക്കും കൂട്ടായി പൊരുമാള്‍ എന്ന നായകൂടി ഇവര്‍ക്കൊപ്പമുണ്ട്.
ഒന്‍പത് വയസ് വരെ പാണ്ടിക്ക് സംസാരശേഷിയില്ലായിരുന്നു. ശബരിമലയില്‍ പോയി അയ്യപ്പനെ കണ്ട് ദര്‍ശനം നടത്തിയ ശേഷം സംസാരശേഷി കിട്ടിയെന്നാണ് അച്ഛന് ശക്തിവേല്‍ പറയുന്നത്. മകന് ജനിച്ച് ഏഴാം നാള് ശക്തിവേലിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. എല്ലായാത്രയിലും മകന് കൂടെയുണ്ട്. ശക്തിവേല്‍ 40 വര്‍ഷമായും മകന് പാണ്ഡി പത്ത് വര്‍ഷമായും ശബരിമലയില്‍ അയ്യപ്പനെ കാണാനായി എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: