വാഷിങ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ്ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും പുരോഗതിയും സംബന്ധിച്ച് നേതാക്കള്‍ വിശദമായ ചര്‍ച്ച നടത്തി.
പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളിലെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചതായി ജയശങ്കര്‍ അറിയിച്ചു. അമേരിക്കയില്‍ ട്രംപ് അധികാരമേറ്റെടുക്കുന്നതിന് തൊട്ടുമുന്‍പാണ് ജയശങ്കറിന്റെ സന്ദര്‍ശനം. സ്ഥാനമൊഴിയുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ബൈഡന് ഭരണകൂടത്തിലെ മറ്റ് ഉന്നതരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. നിയുക്ത ട്രംപ് ഭരണകൂടത്തിലെ പ്രമുഖരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: