Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെണ്‍പടയുടെ വൈറ്റ് വാഷ്

Janmabhumi Online by Janmabhumi Online
Dec 28, 2024, 06:05 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

വഡോദര: വനിതാ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഭാരതത്തിന് സമ്പൂര്‍ണ്ണ പരമ്പര. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ആതിഥേയര്‍ വിജയിച്ചത് അഞ്ച് വിക്കറ്റിന്. ദീപ്തി ശര്‍മയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനെ വൈറ്റ് വാഷ് വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വന്‍ഡീസിനെ 38.5 ഓവറില്‍ 162 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ 28.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഭാരതം ലക്ഷ്യം കണ്ടു.

വിന്‍ഡീസിനെതിരായ മൂന്നാം വിജയത്തില്‍ ഭാരതത്തിന്റെ ടോപ് സ്‌കോറര്‍ ആയത് ദീപ്തി ശര്‍മ ആണ്. 48 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും മൂന്ന് ബൗണ്ടറികളും സഹിതം നേടിയത് 39 റണ്‍സ്. വിജയം പിടിച്ചടക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ്(23*) കൂടെ ഉണ്ടായിരുന്നു. 168 റണ്‍സെന്ന കുറഞ്ഞ സ്‌കോര്‍ മറികടക്കാനിറങ്ങിയ ഭാരതത്തിന് തുടക്കത്തിലേ കനത്ത തിരിച്ചടിയാണ് നേരിട്ടത്. തുടര്‍ച്ചയായി ആഞ്ച് മത്സരങ്ങളില്‍ 50ന് മേല്‍ സ്‌കോര്‍ ചെയ്തു വന്ന സ്മൃതി മന്ദാന നാല് റണ്‍സ് മാത്രമെടുത്ത് ആദ്യമേ പുറത്തായി. തൊട്ടുപിന്നാലെ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരി ഹര്‍ലീന്‍ ഡിയോളും(ഒന്ന്). ഭാരത സ്‌കോര്‍ 50 പിന്നിട്ടപാടെ പ്രതിക റവാലും(18) പുറത്തേക്ക്. പിന്നീട് ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ച നായിക ഹര്‍മന്‍പ്രീത് കൗര്‍(32) നാലാമതായി പുറത്തേക്ക് നടന്നു. ഈ സമയം ക്രീസിലുണ്ടായിരുന്ന ജെമീമ റോഡ്രിഗസിനൊപ്പം ദ്പീതി ശര്‍മ എത്തിയതോടെ ഭാരത സ്‌കോര്‍ വിക്കറ്റ് നഷ്ടം കൂടാതെ മുന്നോട്ട് പോകാന്‍ തുടങ്ങി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. നേരത്തെ എത്തിയിട്ടും ജെമീമ(29) ദീപ്തിയുടെ പിന്തുണക്കാരിയായി മാറി. പിന്നീട് പുറത്താകുകയും ചെയ്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിനെ ഭാരത പേസര്‍ രേണുക സിങ്ങും ദീപ്തി ശര്‍മയും ചേര്‍ന്ന് ചുരുട്ടിക്കെട്ടി. രേണുക നാലും ദീപ്തി ആറും വിക്കറ്റ് നേടി. വിന്‍ഡീസ് നിരയില്‍ ഷിമെയിന്‍ കാംപ്‌ബെല്‍(46), ചിനെല്ലി ഹെന്റി(61) എന്നിവര്‍ മാത്രമേ കളിച്ചുള്ളൂ. ആലിയ അല്ലെയ്‌നെ(21) മോശമാക്കാതെ കടന്നുപോയി.

ഓള്‍ റൗണ്ട് പ്രകടനക്കാരി ദീപ്തി ശര്‍മ കളിയിലെ താരമായി. എല്ലാ മത്സരങ്ങളിലും മികച്ച ബൗളിങ്ങ് പ്രകടനവുമായി തിളങ്ങിയ ഭാരതത്തിന്റെ രേണുക സിങ് പരമ്പരയുടെ താരമായി.

Tags: Women's ODI seriesIndia v/s WestindiesWomen's cricket
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതതാരം ഹര്‍ലീന്‍ ഡിയോള്‍ സഹതാരം ജമീമ റോഡ്രിഗസുമൊത്ത് സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നു
Cricket

വിക്ടോറിയസ് വിമന്‍സ്; വീണ്ടും വമ്പന്‍ ജയം, വിന്‍ഡീസിനെതിരെ പരമ്പര

Cricket

വനിതാ ഏകദിനം: പരമ്പര പിടിക്കാന്‍ ഭാരതം

Cricket

വനിതാ ക്രിക്കറ്റില്‍ കൃഷ്ണഗിരിയുടെ തിലകമായി വയനാടന്‍ പെണ്‍ പെരുമ

Cricket

തോല്‍വിയിലും പൊരുതി മിന്നുമണി; ഓസീസ് വനിതകള്‍ക്ക് പരമ്പര

Cricket

വനിതാ ക്രിക്കറ്റ്: ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies