തൃശൂര്‍: തിയേറ്ററില്‍ സിനിമ കാണാനെത്തിയ വനിതകളെ ശല്യപ്പെടുത്തിയ എ.എസ്.ഐ അന്തിക്കാട് പൊലീസിന്റെ കസ്റ്റഡിയിലായി. മദ്യലഹരിയില്‍ ആയിരുന്നു എ.എസ്.ഐയുടെ വിക്രിയകള്‍.
ഗുരുവായൂര്‍ പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ രാഗേഷിനെയാണ് (42) കസ്റ്റഡിയിലെടുത്തത്.കാഞ്ഞാണിയിലെ സിനിമാ തിയേറ്ററില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
പിടിയിലായ എ.എസ്.ഐ രാഗേഷ് വാടാനപ്പള്ളി സ്വദേശിയാണ്.സിനിമ കാണാനെത്തിയ വനിതകളെ ഇയാള്‍ ശല്യപ്പെടുത്തുന്നതായി പരാതികള്‍ വന്നതോടെ തിയേറ്റര്‍ ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: