Kerala

പി.കെ.കൃഷ്ണദാസിന്റെ ആവശ്യം അംഗീകരിച്ചു ; ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രത്യേക തീവണ്ടി

Published by

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും റെയില്‍വേ ബോര്‍ഡ് പിഎസി മുന്‍ ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ശിവഗിരി തീര്‍ത്ഥാനത്തിന് പ്രത്യേക തീവണ്ടി അനുവദിച്ച് റെയില്‍വേ.

ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെ എറണാകുളത്തു നിന്നും സ്‌പെഷ്യല്‍ മെമു ട്രെയിന്‍ ആണ് അനുവദിച്ചത്. 12 ജനറല്‍ കോച്ചുകളുള്ള മെമു രാവിലെ ഒമ്പത് പത്തിന് എറണാകുളം സൗത്തില്‍ നിന്നും യാത്ര ആരംഭിക്കും. ഉച്ചയ്‌ക്ക് 12.11ന് ആണ് വര്‍ക്കല ശിവഗിരിയില്‍ എത്തുക. അവിടെനിന്നും 12.45ന് കൊച്ചുവേളിയില്‍ എത്തുന്ന ട്രെയിന്‍ 12.55ന് കൊച്ചുവേളിയില്‍ നിന്ന് എറണാകുളത്തേക്ക് തിരിക്കും. ഉച്ചയ്‌ക്ക് 1.26നാണ് വര്‍ക്കല ശിവഗിരിയില്‍ എത്തുക. വൈകിട്ട് 4.35ന് എറണാകുളം സൗത്തില്‍ എത്തിച്ചേരും.

വൈക്കം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പറവൂര്‍ വര്‍ക്കല എന്നിവിടങ്ങളിലാണ് പ്രത്യേക തീവണ്ടിക്ക് സ്റ്റോപ്പുള്ളത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശിവഗിരിയിലേക്ക് തീര്‍ത്ഥാടന കാലത്ത് പ്രത്യേക തീവണ്ടി അനുവദിക്കണമെന്നും കീടുതല്‍ തീവണ്ടികള്‍ക്ക് വര്‍ക്കല ശിവഗിരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പി.കെ. കൃഷ്ണദാസ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിംഗിന് ഈ മാസം ആദ്യം കത്തു നല്‍കിയിരുന്നു.

30 ലക്ഷത്തോളം ശ്രീനാരായണീയ ഭക്തര്‍ തീര്‍ത്ഥാടനകാലയളവില്‍ ശിവഗിരിയില്‍ എത്തുന്നുണ്ട്. ഡിസംബര്‍ 30, 31, 2025 ജനുവരി 01 തീയതികളില്‍ ആഘോഷങ്ങള്‍ക്ക് വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ പ്രത്യേക തീവണ്ടി വേണമെന്ന ആവശ്യം ശീവഗിരി മഠവും ഉന്നയിച്ചിരുന്നു. മഠം ജനറല്‍സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആവശ്യം ഉന്നയിച്ച് റെയില്‍വേ ജനറല്‍മാനേജര്‍ക്ക് കത്തു നല്‍കിയതായി കൃഷ്ണദാസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by