ഹൂബ്ലി : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു അയ്യപ്പഭക്തൻ കൂടി മരിച്ചു. ലിംഗരാജ ബീരനൂർ (19) ആണ് മരിച്ചത് . ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ബാക്കിയുള്ള അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്.
ഹൂബ്ലി സായിനഗർ ക്ഷേത്രത്തിലെ വിശ്രമകേന്ദ്രത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം . ചെറിയ മുറിയിൽ ഒമ്പത് അയ്യപ്പ ഭക്തരാണ് ഉറങ്ങാൻ ഉണ്ടായിരുന്നത് . ഇതിനിടെ ഒരു അയ്യപ്പ ഭക്തന്റെ കാൽ വിളക്കിൽ തട്ടി സിലിണ്ടറിലേയ്‌ക്ക് മറിയുകയായിരുന്നു. തുടർന്നാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. റെഗുലേറ്റർ പൈപ്പിൽ നിന്ന് ചെറിയ വാതക ചോർച്ചയുണ്ടായിരുന്നതായും സൂചനയുണ്ട്.
നിജലിംഗപ്പ ബേപുരി (58), സഞ്ജയ് സവദത്തി (18) എന്നിവർ ഇന്നലെയാണ് മരിച്ചത്. രാജു മുഗേരി എന്ന അയ്യപ്പഭക്തൻ ഇന്ന് രാവിലെ മരിച്ചു. ശബരിമലയിൽ എത്താനായി മാലയിട്ട് വ്രതം നോൽക്കുകയായിരുന്നു ഇവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: