Kerala

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

തൃശൂര്‍ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ആണ് വേല വെടിക്കെട്ടും നടക്കുന്നത്

Published by

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കേണ്ടതാണ്.

പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ടപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്നാണ് ജില്ലാ കളക്ടറുടെ കണ്ടെത്തില്‍. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

തൃശൂര്‍ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ആണ് വേല വെടിക്കെട്ടും നടക്കുന്നത്. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 78 മീറ്റര്‍ മാത്രമാണ് അകലമെന്നുളളതാണ് അനുമതി നിഷേധിക്കാന്‍ കാരണം. പുതിയ ചട്ടം അനുസരിച്ച് 200 മീറ്റര്‍ ദൂരം വേണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക