ലക്നൗ : ഉത്തർപ്രദേശിലെ സീതാപൂരിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. 40 വർഷത്തോളമായി അംഗീകാരവും രജിസ്ട്രേഷനും ഇല്ലാതെയാണ് ഈ മദ്രസ പ്രവർത്തിച്ചിരുന്നത്.
വസീം അഹമ്മദ്, സമിയുദ്ദീൻ ഹബീബ് എന്നിവർ ചേർന്ന് മഹ്മൂദാബാദ് സദർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഖുവ ഗ്രാമത്തിലെ സർക്കാർ ഭൂമി കൈവശപ്പെടുത്തി മദ്രസ ഇസ്‌ലാമിയ അൻവാറുൽ ഉലൂം എന്ന മദ്രസ നിർമ്മിച്ചിരുന്നു. ഈ മദ്രസ , യാതൊരു അംഗീകാരവുമില്ലാതെ നടത്തുകയും ചെയ്തു. പ്രദേശവാസികൾ നിരവധി തവണ ഇതിനെതിരെ പരാതി നൽകിയിരുന്നു.
2018ൽ തന്നെ തഹസിൽദാർ മദ്രസ മാറ്റണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് മദ്രസ പ്രവർത്തനം തുടരുകയായിരുന്നു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കൈയേറ്റം നീക്കം ചെയ്യാത്തതിനെ തുടർന്ന് എസ്ഡിഎം ശിഖ ശുക്ല വ്യാഴാഴ്ച മദ്രസ പൊളിക്കാൻ നിർദേശം നൽകി. സദർപൂർ പോലീസും സംഘവുമെത്തിയാണ് ബുൾഡോസർ ഉപയോഗിച്ച് മദ്രസ തകർത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: