ന്യൂഡല്‍ഹി : അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ടെടുത്ത് വിവിധ വിഭാഗങ്ങള്‍ക്ക് സൗജന്യം നല്കുന്ന ചില സംസ്ഥാനങ്ങളുടെ രീതിക്കെതിരെ റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സൗജന്യ വൈദ്യുതിയും സൗജന്യ യാത്രയും വായ്പ എഴുതിത്തള്ളലും മറ്റും അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവച്ചിരിക്കുന്ന ഫണ്ട് വക മാറ്റിയാണ് നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പേരില്‍ നല്കുന്ന സൗജന്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഭരണകക്ഷിക്ക് മതിപ്പുണ്ടാക്കുമെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയാണെന്ന് റിസര്‍വ് ബാങ്ക് ബുള്ളറ്റിന് ചൂണ്ടിക്കാട്ടുന്നു.
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ധനസഹായം, സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ തന്നെ പ്രഖ്യാപിക്കുന്ന രീതി ചില സംസ്ഥാനങ്ങളില്‍ പിന്തുടരുന്നുണ്ട്. കര്‍ണ്ണാടകയും തമിഴ് നാടും ഇക്കാര്യത്തില്‍ മുന്നിലാണ്. കേരളത്തിലും ഇത് ഭാഗികമായെങ്കിലും അനുവര്‍ത്തിക്കുന്നുണ്ട്. സാമൂഹികമായും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യ വികസനത്തെയാണ് ഇത് തുരങ്കംവയ്ക്കുന്നതെന്നും റിസര്‍വ് ബാങ്ക് ബുള്ളറ്റിനില്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: