പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മദ്യ വില്‍പ്പന നടത്തിയ ആള് അറസ്റ്റിലായി. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ബിജു (51) നെ ആണ് പിടികൂടിയത്.
ഇയാളില്‍ നിന്ന് നാലര ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു.സന്നിധാനം എന്‍എസ്എസ് ബില്‍ഡിംഗിന് സമീപമുളള ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു.
ശബരിമല സന്നിധാനം മദ്യനിരോധിത മേഖലയാണ് . ഭക്തരെ കര്‍ശന പരിശോധനകളോടെയാണ് ഇങ്ങോട്ട് കടത്തിവിടുന്നത്.
സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ഏറെദിവസങ്ങളായി ഇവിടെ മദ്യ വില്‍പ്പന നടക്കുന്നുവെന്നാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: