Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം ‘ഒറ്റക്കൊമ്പൻ ‘ തുടങ്ങി

Janmabhumi Online by Janmabhumi Online
Dec 27, 2024, 04:51 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് – കടുവാക്കുന്നേൽ കുറുവച്ചൻ.
മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തന്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ.
കുറുവച്ചന്റെ കഥ കൗതുകവും, ആശ്ചര്യവുമൊക്കെ നൽകിക്കൊണ്ട് പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്
ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ.
സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് വെള്ളിയാഴ്‌ച്ച തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ
പ്രശസ്ത നിർമ്മാതാവ് ശ്രീ ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത് . തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിന്റെ അറിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ. അമ്പാടി ഐ. ഏ എസ്. ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻമുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്

കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ.
ചോരത്തിളപ്പിനോപ്പം തന്നെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനു യോജ്യമായ രീതിയിലാണ് കറുവച്ചൻ്റ ജീവിത യാത്ര. ഈ യാത്രക്കിടയിൽ സംഘർഷങ്ങളും പ്രതിസന്ധികളും ഏറെ. അതിനെയെല്ലാം ചോരത്തിളപ്പിന്റെ പിൻബലത്തിലൂടെ നേരിടുമ്പോൾ ത്തന്നെ, ബന്ധങ്ങൾക്കും, കുട്ടംബത്തിനുമൊക്കെ പ്രാധാന്യം കൽപ്പിക്കുന്ന, കുടുംബ നാഥൻ കൂടിയാകുകയാണ് കടുവാക്കുന്നേൽ കുറു വച്ചൻ.

ക്ലീൻ ഫാമിലി ഇമോഷൻ ത്രില്ലെർ ഡ്രാമയെന്ന് ഈ ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.
സുരേഷ് ഗോപി എന്ന നടനിലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടൈനറായിട്ടാണ് ചിത്രത്തിന്റെ അവതരണം.
വലിയ മുതൽമുടക്കിൽ
വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെ , വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം.
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റെണി ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തു
ന്നുണ്ട്.

ഷിബിൻ ഫ്രാൻസിസ്സിൻ്റേതാണു രചന.
ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ
സംഗീതം – ഹർഷവർദ്ധൻരമേശ്വർ. ഛായാഗ്രഹണം – ഷാജികുമാർ.
എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ – അനീഷ് തൊടുപുഴ..
കിയേറ്റീവ് ഡയറക്ടർ – സുധീർ മാഡിസൺ
കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ ‘
പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻകാസർ
കോഡ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ., ബാബുരാജ് മനിശ്ശേരി
പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്‌ക്കൽ.
കോ പ്രൊഡ്യൂസേർസ് -ബൈജു ഗോപാലൻ, വി.സി. പ്രവീൺ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നത്.കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ഡിസംബർ 30 ന് ചിത്രത്തിൽ ജോയിൻ ചെയ്യും. വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിലെ വില്ലനും നായികയുമായി നോർത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ ആണ് എത്തുന്നതെന്ന് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു. ഈ താരങ്ങളുടെ പേരുകൾ ഉടനെ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.ഫോട്ടോ – റോഷൻ, പിആർഒ -വാഴൂർ ജോസ്,ശബരി

Tags: Shootingsuresh gopiLatest newsKuruvachan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍, തന്നെ ആളാക്കിയത് ബിജെപിയും സുരേഷ് ഗോപിയും

Entertainment

കാത്തിരിപ്പിന് വിരാമം;വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7

New Release

വൃഷഭ ഒക്ടോബർ 16ന് റിലീസിനെത്തും; മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Kerala

വാൽപ്പാറയിൽ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies